ആദ്യം ക്ലൈവ് ലോയ്ഡ്, അവസാനം ജയവര്‍ധനെ; ഹെഡ്ഡ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന ഏഴാമത്തെ താരം

ലോകകപ്പ് ഫൈനലില്‍ 100 തൊടുന്ന ഏഴാമത്തെ ബാറ്ററാണ് ട്രാവിഡ് ഹെഡ്ഡ്.
ട്രാവിഡ് ഹെഡ്ഡ് /പിടിഐ
ട്രാവിഡ് ഹെഡ്ഡ് /പിടിഐ

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടന്ന ലോകകപ്പ്  കലാശപ്പോരില്‍ ഇന്ത്യന്‍ സ്വപ്‌നങ്ങളെ തല്ലിതകര്‍ത്ത ട്രാവിസ് ഹെഡ്ഡ് ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന ഏഴാമത്തെ ബാറ്ററാണ്. ഇന്ത്യക്കെതിരെ 95 പന്തിലായിരുന്നു ട്രാവിസിന്റെ സെഞ്ച്വറി. കുല്‍ദീപ് യവദിന്റെ 34 മത്തെ ഓവറിലായിരുന്നു ഓസീസ് താരത്തിന്റെ നേട്ടം. 

ലോകകപ്പ് ഫൈനലില്‍ 100 തൊടുന്ന ഏഴാമത്തെ ബാറ്ററാണ്  ട്രാവിസ് ഹെഡ്ഡ്. 2011 ലോകകപ്പില്‍ ഇന്ത്യക്കെതിരെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ശ്രീലങ്കന്‍ നായകന്‍ മഹേള ജയവര്‍ധനെ നേടിയ സെഞ്ച്വറിയായിരുന്നു അവസാനത്തേത്.

ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഓസീസ്‌ താരമെന്ന നേട്ടവും ട്രാവിസ് സ്വന്തമാക്കി.റിക്കി പോണ്ടിങ്ങും ആദം ഗില്‍ക്രിസ്റ്റുമാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. 2003ല്‍ ജൊഹന്നെസ്‌ബെര്‍ഗില്‍ ഇന്ത്യക്കെതിരെയായിരുന്നു പോണ്ടിങ്ങിന്റെ നേട്ടം(121 പന്തില്‍ 140). 2007 ല്‍ ബ്രിഡ്ജ്ടൗണില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഗില്‍ക്രിസ്റ്റിന്റെ സെഞ്ച്വറി(104 പന്തില്‍ 149).

1975ല്‍ ലോര്‍ഡ്‌സില്‍ ഓസ്‌ട്രേലയിക്കെതിരെ വീന്‍ഡിന്റെ ക്ലൈവ് ലോയ്ഡ് - 102 (85), 1979 ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ വീന്‍ഡിന്റെ തന്നെ വിവ് റിച്ചാര്‍ഡ്‌സ്  138* (157), 1996 ല്‍ ലഹോറില്‍ ഓസ്ട്രേലിയക്കെതിരെ അരവിന്ദ ഡി സില്‍വ - 107* (124)  എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍. ഫൈനലില്‍ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ലെന്നത് ശ്രദ്ധേയമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com