മഴ മുടക്കി വീണ്ടും തുടങ്ങി; ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം, ഫോമിലേക്കെത്തി ശ്രേയസ്

പിന്നീടെത്തിയ ശ്രേയസ് അയ്യര്‍ ഫോമിലേക്ക് മടങ്ങിയെത്തി. താരം 21 പന്തില്‍ 35 റണ്‍സുമായി ബാറ്റിങ് തുടരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇന്‍ഡോര്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനം മഴയെ തുടര്‍ന്നു നിര്‍ത്തി വച്ചു. പിന്നീട് വീണ്ടും കളി തുടങ്ങി. ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയിലാണ്. 

ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദാണ് പുറത്തായത്. 12 പന്തില്‍ എട്ട് റണ്‍സാണ് താരം നേടിയത്. ജോഷ് ഹെയ്‌സല്‍വുഡാണ് ഋതുരാജിനെ മടക്കിയത്. 

പിന്നീടെത്തിയ ശ്രേയസ് അയ്യര്‍ ഫോമിലേക്ക് മടങ്ങിയെത്തി. താരം 26 പന്തില്‍ 38 റണ്‍സുമായി ബാറ്റിങ് തുടരുന്നു. ഒപ്പം ശുഭ്മാന്‍ ഗില്ലും ക്രീസില്‍. ബാറ്റിങ് തുടരുന്ന ശുഭ്മാന്‍ 34 പന്തില്‍ 44 റണ്‍സാണ് താരം ഇതുവരെ എടുത്തത്. ശ്രേയസ് ആറ് ഫോറുകളും ശുഭ്മാന്‍ രണ്ട് ഫോറും തൂക്കി. മൂന്ന് സിക്‌സുകളും ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റില്‍ നിന്നു പിറന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com