ലണ്ടന്‍: ഇംഗ്ലണ്ട് ബാറ്റിങ് ഇതിഹാസം ഗ്രഹാം തോര്‍പിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ അമാന്‍ഡ. കടുത്ത വിഷാദത്തിന് അടിപ്പെട്ടിരുന്ന തോര്‍പ് സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നു അമാന്‍ഡ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വര്‍ഷമായി തോര്‍പ് വിഷാദ രോഗിയാണ്. കടുത്ത വിഷാദവും ഉത്കണ്ഠയും അദ്ദേഹത്തെ പിടികൂടി. നേരത്തെ ഒരിക്കല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നെന്നും അമാന്‍ഡ പറയുന്നു. 2022 മെയ് മാസത്തിലാണ് നേരത്തെ തോര്‍പ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. അന്ന് ദീര്‍ഘ നാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നതായും അമാന്‍ഡ വെളിപ്പെടുത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
22, 19 വയസുള്ള പെണ്‍കുട്ടികളാണ് തോര്‍പ്- അമാന്‍ഡ ദമ്പതികള്‍ക്ക്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ പ്രശ്‌നങ്ങളില്‍ നിന്നു മോചിതനാകാനുള്ള ശ്രമം കുടുംബത്തിന്റെ പിന്തുണയോടെ തോര്‍പ് നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ സമീപ ദിവസങ്ങളില്‍ കാര്യങ്ങള്‍ കൈവിടുന്ന അവസ്ഥയിലായി. താന്‍ മരിച്ചാല്‍ കുടുംബം രക്ഷപ്പെടുമെന്ന ചിന്തയാണ് തോര്‍പ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും അമാന്‍ഡ പറയുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തോര്‍പിന്റെ മരണം സംബന്ധിച്ചു സ്ഥിരീകരണം നല്‍കിയത്. എന്നാല്‍ എന്ത് അസുഖം കാരണമാണ് മരണമെന്നതു സംബന്ധിച്ചു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ