ബുംറയ്ക്ക് റെക്കോര്‍ഡ്; ഈ വര്‍ഷത്തെ ആദ്യ ബൗളര്‍...

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്ക് റെക്കോര്‍ഡ്
Jasprit Bumrah
ബുംറഎപി
Updated on
1 min read

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്ക് റെക്കോര്‍ഡ്. 2024 കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറാണ് ബുംറ. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ പുറത്താക്കിയതോടെയാണ് പേസർ ബുംറ റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടിയത്.

അഞ്ചാമത്തെ ഓവറിലാണ് ബുംറ ഖവാജയെ പുറത്താക്കിയത്. ഖവാജയുടെ ബാറ്റില്‍ നിന്ന് എഡ്ജ് എടുത്ത പന്ത് സ്ലിപ്പില്‍ രോഹിത്തിന്റെ കൈയില്‍ എത്തുകയായിരുന്നു. സഹതാരമായ അശ്വിന്‍ ആണ് രണ്ടാം സ്ഥാനത്ത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ അശ്വിന്‍ ഇതുവരെ 46 വിക്കറ്റുകളാണ് നേടിയത്. ഇംഗ്ലണ്ടിന്റെ ഷോയിബ് ബഷീര്‍ (45), ഇന്ത്യയുടെ തന്നെ രവീന്ദ്ര ജഡേജ (44) എന്നിവരാണ് തൊട്ടുപിന്നില്‍.

അതിനിടെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 180 റണ്‍സിന് പുറത്തായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലാണ്. 9 വിക്കറ്റ് ശേഷിക്കേ ഓസ്‌ട്രേലിയ 94 റണ്‍സ് പിന്നിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com