അണ്ടര്‍ 19 വനിതാ ഏഷ്യാകപ്പ് ഫൈനല്‍: ടോസ് ബംഗ്ലാദേശിന്, ഇന്ത്യയ്ക്ക് ബാറ്റിങ്ങ്

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു
under 19 asia cup
ഇന്ത്യ-ബം​ഗ്ലാദേശ് ക്യാപ്റ്റന്മാർ ട്രോഫിക്കൊപ്പം എക്സ്
Updated on
1 min read

ക്വലാലംപൂര്‍: അണ്ടര്‍ 19 വനിതാ ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പുമായാണ് ഇന്ത്യന്‍ കൗമാരതാരങ്ങള്‍ കലാശപോരാട്ടത്തിന് അര്‍ഹത നേടിയത്.

നികി പ്രസാദാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. ജി കമാലിനി, ത്രിഷ, സനികാ ചല്‍കെ, ഈശ്വരി അവ്‌സാരെ, മിഥില വിനോദ്, ജോഷിത വി ജെ, സോനം യാദവ്, പരുണിക സിസോദിയ, ആയുഷി ശുക്ല, ശബ്‌നം എം ഡി എന്നിവരാണ് ഫൈനലിനുള്ള ഇന്തിമ ഇലവനില്‍ ഇടംപിടിച്ചിട്ടുള്ളത്.

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ഒരാഴ്ച് മുമ്പ് നടന്ന അണ്ടര്‍ 19 ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യന്‍ പുരുഷ ടീം ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. പുരുഷ ടീമിന്റെ കിരീടനഷ്ടത്തിന് കണക്കു തീര്‍ക്കാനുള്ള അവസരം കൂടിയാണ് വനിതാ ടീമിന് വന്നിരിക്കുന്നത്.

ഇന്ത്യൻ ടീം
ഇന്ത്യൻ ടീം എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com