മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന ഓസ്‌ട്രേലിയ-ഇന്ത്യ ടെസ്റ്റ് മത്സരത്തില്‍ വിവാദങ്ങള്‍ കൊഴുക്കുകയാണ്. ഔട്ട് ഓഫ് ഫോം ആയ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ് ലിയാണ് വിവാദങ്ങളുടെ കേന്ദ്രം. സാം കോണ്‍സ്റ്റാസുമായി ഉണ്ടായ വാക്കു തര്‍ക്കമാണ് വിവാദത്തിനു തുടക്കമിട്ടത്. ഇതിന്‍റെ പേരില്‍ ഓസീസ് ആരാധകര്‍ കോഹ് ലിക്കെതിരെ രംഗത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണം, ഔട്ടായി പവലിയനിലേക്കു മടങ്ങിയ കോഹ് ലിയെ ആരാധകര്‍ കൂവി വിളിക്കുന്നതും ഇതിനോട് താരം പ്രതികരിക്കുന്നതുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ പുതിയ വിഡിയോ.
മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനിടെ ആശയക്കുഴപ്പത്തെ തുടര്‍ന്ന് യശസ്വി ജയ്‌സ്വാള്‍ റണ്ണൗട്ടായിരുന്നു. ഇതിനും ആരാധകര്‍ കോഹ്‌ലിയെയാണ് പഴിച്ചത്. ജയ്‌സ്വാള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിന്റെ അടുത്തെത്തിയപ്പോള്‍ കോഹ്‌ലി തിരിഞ്ഞോടിയതോടെയാണ് ജയ്‌സ്വാള്‍ റണ്ണൗട്ടായത്. പിന്നാലെ 86 പന്തില്‍ 36 റണ്‍സിന് കോഹ്‌ലിയും പുറത്തായി.
മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടാതെ ഗാലറിയിലേക്ക് നടന്ന താരത്തെ ആരാധകര്‍ കൂകി വിളിച്ചു. ക്രീസില്‍ ബാറ്റ് ചെയ്യാനെത്തിയപ്പോഴും തിരികെ മടങ്ങുമ്പോഴും ആരാധകര്‍ താരത്തെ കളിയാക്കി. ഔട്ടായി പുറത്തു പോകുമ്പോള്‍ കാണികളുടെ പരിഹാസവും കൂവലിലും അസ്വസ്ഥനായ താരം. തിരിഞ്ഞ് നടന്ന് ആരാധകരെ രൂക്ഷമായി നോക്കുന്നതു കാണാം. സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി താരത്തെ പിന്‍തിരിപ്പിക്കുന്നതിന്റെയും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പുറത്തു വന്നിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക