മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍

ഇത് ലേലത്തിന് എത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ജൂണ്‍ മാസം ആറിന് പാരീസില്‍ വച്ച് ഈ ട്രോഫിയുടെ ലേലം നടത്തുമെന്ന് അഗുട്ടസ് എന്ന ലേല സ്ഥാപനം അറിയിച്ചിരുന്നു.
മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍
മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍ഫയല്‍

പാരീസ്: 1986ലെ ലോകകപ്പില്‍ അര്‍ജന്റീനയുടെ ഇതിഹാസതാരം ഡിഗോ മറഡോണയ്ക്ക് ലഭിച്ച ഗോള്‍ഡന്‍ ബോളിന്റെ ലേലം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ രംഗത്ത്. വര്‍ഷങ്ങളായി കാണാതെ പോയ ഗോള്‍ഡന്‍ ബോള്‍ അടുത്തിടെയാണ് കണ്ടെത്തിയത്. ഇത് ലേലത്തിന് എത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ജൂണ്‍ മാസം ആറിന് പാരീസില്‍ വച്ച് ഈ ട്രോഫിയുടെ ലേലം നടത്തുമെന്ന് അഗുട്ടസ് എന്ന ലേല സ്ഥാപനം അറിയിച്ചിരുന്നു.

1986ല്‍ മെക്‌സിക്കോ സിറ്റിയില്‍ നടന്ന കലാശപോരാട്ടത്തില്‍ പശ്ചിമ ജര്‍മ്മനിയെ 3-2 ന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കിരീടം നേടിയത്. ക്വാര്‍ട്ടര്‍ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ മാറഡോണ നേടിയ രണ്ടുഗോളും ചരിത്രത്തില്‍ ഇടംപിടിച്ചു. ആദ്യഗോള്‍ 'ദൈവത്തിന്റെ കൈ' എന്നും രണ്ടാമത്തേത് 'നൂറ്റാണ്ടിന്റെ ഗോള്‍' എന്നും അറിയപ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗോള്‍ഡന്‍ ബോള്‍ ലേലത്തില്‍ നിന്ന് ലേല സ്ഥാപനം പിന്‍മാറണമെന്നാണ് മറഡോണയുടെ കുടുംബത്തിന്റെ ആവശ്യം. ട്രോഫി കൈവശമുള്ള കാര്യം മറച്ചുവച്ചതിനെതിരെ ലേലസ്ഥാപനത്തിനെതിരെ കേസ് നല്‍കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, 2016ല്‍ പാരിസിലെ ഒരു സ്വകാര്യശേഖരത്തില്‍ നിന്നാണ് ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയതെന്നാണ് അഗുട്ടസ് പറയുന്നത്. 1986ല്‍ ചാമ്പ്‌സ്- എലിസീസിലെ ലിഡോ കാബററ്റില്‍ നടന്ന ചടങ്ങിലാണ് മറഡോണയ്ക്ക് അവാര്‍ഡ് ലഭിച്ചത്. ഇത് പിന്നീട് അപ്രത്യക്ഷമാവുകയും ഇത് സംബന്ധിച്ച് കിംവദന്തികള്‍ പരക്കുകയും ചെയ്തു.

മറഡോണ കടംവീട്ടാന്‍ വിറ്റതാണെന്നായിരുന്നു ചിലരുടെ വാദം. 1989ല്‍ ഇറ്റാലിയന്‍ ലീഗില്‍ കളിച്ചപ്പോള്‍ പ്രാദേശിക ഗുണ്ടാസംഘങ്ങള്‍ കൊള്ളയടിച്ച നേപ്പിള്‍സ് ബാങ്കിലെ ഒരു സേഫില്‍ അത് സൂക്ഷിച്ചതായി മറ്റുളളവര്‍ പറയുന്നു. ഇത് ബാങ്കില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് മറഡോണയുടെ അവകാശികള്‍ പറയുന്നു. മോഷണം പോയതായി കരുതിയ ട്രോഫി അടുത്തിടെയാണ് കണ്ടെത്തിയത്. ഗോള്‍ഡന്‍ ബോളിന്റെ യഥാര്‍ഥ ഉടമകള്‍ തങ്ങളാണെന്നും അതിന്റെ ലേലം തടയണമെന്നുമാണ് മറഡോണയുടെ കുടുംബത്തിന്റെ ആവശ്യം.

മറഡോണയ്ക്ക് ലഭിച്ച ഗോള്‍ഡന്‍ ബോളിന്റെ പ്രത്യേകതകാരണം വന്‍ തുക ലേലത്തില്‍ ലഭിക്കുമെന്നാണ് ലേല സ്ഥാപനം പ്രതീക്ഷിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കാനുള്ള തുക 150,000 യൂറോയാണ്. 86ലെ ലോകകപ്പില്‍ മറഡോണ അഞ്ചുഗോള്‍ നേടി. ഫൈനലില്‍ ജര്‍മനിയെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മറഡോണ ധരിച്ച ജേഴ്‌സി നേരത്തെ ലേലംചെയ്തിരുന്നു. ലോകകപ്പിലെ ഗോള്‍ഡന്‍ ബോള്‍ ലേലത്തിന് വെക്കുന്നതും ആദ്യമായിട്ടാണ്.

മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍
'ദ്രാവിഡിന് പകരക്കാരന്‍? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജസ്റ്റിന്‍ ലാങര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com