ലിമ: മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരം മരിച്ചു. പെറുവിലെ ആന്‍ഡിയന്‍ നഗരത്തില്‍ നടന്ന ഒരു അമേച്വര്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് സംഭവം. റഫറി ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു.
39കാരനായ ജോസ് ഡി ലാ ക്രൂസ് മരിച്ചത്. ക്ലബുകളായ ഫാമിലിയാ ചോക്കയും യുവന്റസ് വെല്ലവിസ്റ്റയും തമ്മിലായിരുന്നു മത്സരം. പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നിന്ന് 310 കിലോമീറ്റര്‍ അകലെ ആന്‍ഡിയന്‍ നഗരത്തില്‍ വച്ചായിരുന്നു സംഭവം.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ശക്തമായ മിന്നലിനെ തുടര്‍ന്ന് കളി അവസാനിപ്പിച്ച് റഫറിയും താരങ്ങളും ഗ്രൗണ്ടിലൂടെ നടന്നുപോകുന്നതിനിടെയാണ് വീണ്ടും മിന്നലുണ്ടായത്. ലാ ക്രൂസിന് മിന്നല്‍ ഏല്‍ക്കുന്നതും റഫറിയും മറ്റുതാരങ്ങളും കളിക്കളത്തില്‍ തെറിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക