സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്ത്.രണ്ട് പന്തുകള്‍ നേരിട്ട സഞ്ജുവിനെ മാര്‍ക്കോ ജാന്‍സെന്‍ പുറത്താക്കി. 12റണ്‍സുമായി തിലക് വര്‍മയും 14 റണ്‍സുമായി അഭിഷേക് ശര്‍മയുമാണ് ക്രീസില്‍. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു.
ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. ഇന്ത്യയ്ക്കായി രമണ്‍ദീപ് സിങ് അരങ്ങേറ്റം കുറിക്കും. അവേഷ് ഖാന് പകരമാണ് അദ്ദേഹം പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചത്. ആദ്യമത്സരത്തില്‍ 61 റണ്‍സിന്റെ ആധികാരികജയത്തോടെ മേല്‍ക്കൈനേടിയ ഇന്ത്യ രണ്ടാംമത്സരത്തില്‍ മൂന്നുവിക്കറ്റിന് തോറ്റതോടെ പരമ്പര തുല്യശക്തികളുടെ പോരാട്ടമായിമാറിക്കഴിഞ്ഞു. ആദ്യമത്സരത്തില്‍ ഇന്ത്യ ജയിച്ചത് ബാറ്റിങ് കരുത്തിലായിരുന്നെങ്കില്‍ രണ്ടാംമത്സരത്തില്‍ തോറ്റതും ബാറ്റിങ്ങിലെ പോരായ്മകൊണ്ടാണ്.
ഇന്ത്യന്‍ ബാറ്റിങ്ങ് നിര മികച്ച ഫോമിലേക്ക് ഉയരാത്തതാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തലവേദന. ഓപ്പണര്‍ അഭിഷേക് ശര്‍മ്മ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ നേടിയ സെഞ്ച്വറിയാണ് ഇന്ത്യന്‍ സ്‌കോറിന്റെ നെടുന്തൂണായത്. വിജയത്തോടെ പരമ്പരയില്‍ തിരിച്ചെത്താനാണ് ഇന്ത്യന്‍ ടീമിന്റെ ശ്രമം. അതേസമയം വിജയം തുടരുക ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക