ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടി20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്ന് കളിക്കളത്തില്‍ ഇറങ്ങും. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരമാണ് ഇന്ന് നടക്കുന്നത്. നിലവില്‍ 2-1ന് ഇന്ത്യ മുന്നില്‍ നില്‍ക്കുകയാണ്. തോറ്റാല്‍ പരമ്പര നഷ്ടമാകില്ലെങ്കിലും വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. മൂന്നാമത്തെ മത്സരത്തില്‍ 11 റണ്‍സിനായിരുന്നു സൂര്യകുമാര്‍ യാദവും സംഘവും വിജയിച്ചത്.
തിലക് വര്‍മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് ഡര്‍ബനില്‍ ഇന്ത്യ ജയം പിടിച്ചത്. പരമ്പരയില്‍ രണ്ടാം തവണയും 200ന് മുകളില്‍ സ്‌കോര്‍ നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ബാറ്റര്‍ റിങ്കുസിങ്ങിന്റെ മോശം പ്രകടനമാണ് ഇന്ത്യന്‍ ടീമിന്റെ ആശങ്ക. കഴിഞ്ഞ മൂന്ന് കളിയില്‍ നിന്ന് 28 റണ്ണാണ് ഇടംകൈയന് ആകെ നേടാന്‍ കഴിഞ്ഞത്. തുടര്‍ച്ചയായ രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം രണ്ടുതവണ പൂജ്യത്തിന് പുറത്തായ മലയാളി താരം സഞ്ജു സാംസണും സമ്മര്‍ദ്ദത്തിലാണ്. തുടര്‍ച്ചയായ രണ്ടു കളിയിലും ജാന്‍സന്റെ പന്തില്‍ ബൗള്‍ഡായാണ് സഞ്ജു മടങ്ങിയത്. കഴിഞ്ഞ കളിയില്‍ മൂന്ന് വിക്കറ്റെടുത്ത പേസര്‍ അര്‍ഷ്ദീപ് സിങ് മികച്ച ഫോമിലാണെന്നത് ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.
മറുവശത്ത് രണ്ടാം ടി20ല്‍ തിരിച്ചുവന്ന ദക്ഷിണാഫ്രിക്ക ഡര്‍ബനില്‍ കടുത്ത പോരാട്ടമാണ് പുറത്തെടുത്തത്. മുന്‍നിര തകര്‍ന്നെങ്കിലും വാലറ്റത്ത് മാര്‍കോ ജാന്‍സെന്റെ വെടിക്കെട്ട് ബാറ്റിങ് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെ കീഴടക്കി ഇന്ത്യ ചാമ്പ്യന്മാരായ വേദിയാണ് ജൊഹന്നസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയം. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യുദാവിന്റെ അവസാന സെഞ്ച്വറിയും ഇവിടെ വച്ചായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക