ലാഹോര്‍: മുന്‍ ഫാസ്റ്റ് ബൗളര്‍ അക്വിബ് ജാവേദിനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഏകദിന, ടി20 ടീമുകളെയാണ് അക്വിബ് പരിശീലിപ്പിക്കുക. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ഗാരി കേസ്റ്റണ്‍ രാജിവെച്ച ഒഴിവിലാണ് അക്വിബ് ജാവേദിന്റെ നിയമനം.
നേരത്തെ പാകിസ്ഥാന്‍ ടെസ്റ്റ് ടീം പരിശീലകനായ ഓസ്‌ട്രേയിന്‍ മുന്‍ താരം ജേസണ്‍ ഗില്ലസ്പിക്ക് ഏകദിന, ടി 20 ടീമുകളുടെ താല്‍ക്കാലിക പരിശീലക ചുമതലയും നല്‍കിയിരുന്നു. എന്നാല്‍ ഗില്ലസ്പിക്ക് ചുമതല നല്‍കാനുള്ള തീരുമാനം മാറ്റിയാണ് അക്വിബ് ജാവേദിനെ നിയമിച്ചത്.
അക്വിബ് ജാവേദ് മുമ്പ് പാകിസ്ഥാന്‍ ടീമിന്റെ ബൗളിങ് കോച്ചായും, അണ്ടര്‍ 19 ടീമിന്റെ മുഖ്യപരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നവംബര്‍ 24 ന് ആരംഭിക്കുന്ന സിംബാബ് വെ പര്യടനമാണ് അക്വിബിന്റെ ആദ്യ ദൗത്യം. ഉടന്‍ തന്നെ ടെസ്റ്റ് കോച്ച് ജേസണ്‍ ഗില്ലസ്പിയെയും മാറ്റി, എല്ലാ ടീമുകളുടെയും മുഖ്യ പരിശീലകനായി അക്വിബ് ജാവേദിനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക