'പൂജാരയില്ലല്ലോ, അതുതന്നെ സന്തോഷം'; തുറന്നു സമ്മതിച്ച്‌ ഓസ്‌ട്രേലിയന്‍ ബൗളര്‍

ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച ആരംഭിക്കാനിരിക്കേ, ഇന്ത്യന്‍ ടീമില്‍ വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര ഇല്ലാത്തതില്‍ സന്തോഷം പ്രകടിപ്പിച്ച് ഓസ്‌ട്രേലിയന്‍ ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡ്
Happy that Pujara isn't here Josh Hazlewood
ചേതേശ്വര്‍ പൂജാരഫയൽ
Updated on
1 min read

പെര്‍ത്ത്: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച ആരംഭിക്കാനിരിക്കേ, ഇന്ത്യന്‍ ടീമില്‍ വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര ഇല്ലാത്തതില്‍ സന്തോഷം പ്രകടിപ്പിച്ച് ഓസ്‌ട്രേലിയന്‍ ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡ്. പൂജാരയ്‌ക്കെതിരെ പന്ത് എറിയേണ്ടി വരില്ലല്ലോ എന്ന് ഓര്‍ത്ത് സന്തോഷിക്കുന്നതായി ഹെയ്‌സല്‍വുഡ് പറഞ്ഞു.

നാല് വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത് പൂജാരയും അജിന്‍ക്യ രഹാനെയുമായിരുന്നു. രണ്ട് പര്യടനങ്ങളിലും പൂജാരയായിരുന്നു ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണ്‍. ഓസ്ട്രേലിയയുടെ അതിശക്തമായ പേസ് ആക്രമണത്തെ പരമാവധി പന്തുകള്‍ നേരിട്ടാണ് പൂജാര തകര്‍ത്തത്. 2018-19 പരമ്പരയില്‍ 1258 പന്തില്‍ 521 റണ്‍സുമായി റണ്‍വേട്ടയില്‍ മുന്‍നിരയിലായിരുന്നു താരം. മൂന്ന് വര്‍ഷത്തിന് ശേഷം 928 പന്തില്‍ 271 റണ്‍സ് നേടിയപ്പോള്‍ വീണ്ടും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലായി.

'പൂജാര ഇവിടെ ഇല്ലെന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. അവന്‍ ക്രീസില്‍ ഒരുപാട് നേരം സമയം ചെലവഴിക്കുന്ന താരമാണ്. ഓരോ തവണയും പൂജാരയുടെ വിക്കറ്റ് സമ്പാദിക്കാന്‍ പ്രേരിപ്പിച്ച് കൊണ്ടിരിക്കും. ഈ പര്യടനങ്ങളിലെല്ലാം ഓസ്ട്രേലിയയില്‍ മികച്ച പ്രകടനമാണ് പൂജാര കാഴ്ചവെച്ചത്'- ഹെയ്‌സല്‍വുഡ് മാധ്യമങ്ങളോട് പറഞ്ഞു.

'പൂജാരയുടെ അഭാവം നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ ടീമില്‍ മതിയായ പ്രതിഭകള്‍ ഉണ്ട്. എല്ലായ്പ്പോഴും യുവാക്കളും യുവ പ്രതിഭകളും ഇന്ത്യന്‍ ടീമിലേക്ക് വരാറുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കുന്ന കാര്യത്തില്‍ അവര്‍ വളരെയധികം സമ്മര്‍ദ്ദത്തിലാണ്. ആ ഇലവനില്‍ ആരെ തെരഞ്ഞെടുത്താലും അവര്‍ അവിശ്വസനീയമായ കളിക്കാരാണ്,'- ഹെയ്‌സല്‍വുഡ് പറഞ്ഞു.

പൂജാരയെ കൂടാതെ ഋഷഭ് പന്താണ് കഴിഞ്ഞ പരമ്പരയില്‍ മികച്ച കളി പുറത്തെടുത്ത മറ്റൊരു താരം. ബ്രിസ്ബേനില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ അദ്ദേഹം പുറത്താകാതെ നേടിയ 89 റണ്‍സ് ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച പ്രകടനമാണ്. പന്തിനെപ്പോലുള്ള സ്‌ഫോടനാത്മക ബാറ്റര്‍മാര്‍ക്കെതിരെ വഴക്കമുള്ള സമീപനം സ്വീകരിക്കേണ്ടത് പ്രധാനമാണെന്ന് കരുതുന്നതായി ഹെയ്‌സല്‍വുഡ് കൂട്ടിച്ചേര്‍ത്തു. ഇത്തരം ബാറ്റര്‍മാര്‍ക്കെതിരെ ബൗള്‍ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ അനുകൂലമായില്ലെങ്കില്‍ പ്ലാന്‍ ബിയും സിയും ആവശ്യമാണ്. വ്യത്യസ്ത പ്ലാനുകള്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com