കോഴിക്കോട്: സന്തോഷ് ട്രോഫിയില്‍ എട്ടാം കിരീടം തേടിയിറങ്ങിയ കേരളത്തിന് വിജയത്തുടക്കം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് റെയില്‍വേസിനെതിരെയുള്ള കേരളത്തിന്റെ വിജയം. ഗോള്‍രഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കേരളത്തിന്റെ വിജയഗോള്‍ പിറന്നത്.
കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ റയില്‍വേസിനായിരുന്നു മേല്‍ക്കൈ. എന്നാല്‍ രണ്ടാം പകുതിയിലേക്ക് നീങ്ങിയപ്പോള്‍ കേരളം ലീഡ് എടുക്കുകയായിരുന്നു. 72 ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ അസിസ്റ്റില്‍ അജ്സലാണ് വലകുലുക്കിയത്.
26ാം മിനിറ്റില്‍ ലഭിച്ച അവസരം ക്രിസ്റ്റി ഡേവിസ് പാഴാക്കിയതിനാല്‍ മത്സരത്തിന്റെ തുടക്കം കേരളത്തിന് മുന്നിട്ടു നില്‍ക്കാന്‍ കഴിഞ്ഞില്ല.പെനാല്‍റ്റി ബോക്സിനുള്ളില്‍ നിന്നുള്ള ക്രിസ്റ്റിയുടെ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു. 54-ാം മിനിറ്റില്‍ മികച്ച സേവിലൂടെ ഗോള്‍കീപ്പര്‍ ഹജ്മല്‍ കേരളത്തിന്റെ രക്ഷകനായി. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ കേരളം ലക്ഷദ്വീപിനെ നേരിടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക