കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് മത്സരം. തുടര്‍ച്ചയായ മൂന്നു തോല്‍വികളുടെ ആഘാതം മറികടക്കുക ലക്ഷ്യമിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള പോക്കിന് ബ്ലാസ്‌റ്റേഴ്‌സിന് വിജയം അനിവാര്യമാണ്.
എട്ടു കളികളില്‍ നിന്നും രണ്ട് ജയവും രണ്ട് സമനിലയും അടക്കം എട്ടു പോയിന്റുമായി പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. എട്ടു മത്സരത്തില്‍ മൂന്നു വിജയം അടക്കം 12 പോയിന്റുമായി നാലാം സ്ഥാനത്താണ് ചെന്നൈയിന്‍. 2024 ഫെബ്രുവരിയില്‍ ലീഗില്‍ അവസാനം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ചെന്നൈയിന്‍ എഫ്‌സിക്കായിരുന്നു വിജയം.
ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ മോഹന്‍ ബഗാന്‍ സൂപ്പർ ജയന്റ്‌സും, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും വിജയിച്ചു. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മോഹന്‍ ബഗാന്‍ ജാംഷഡ്പൂര്‍ എഫ്‌സിയെ 3-0 നാണ് തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 2-1 ന് പഞ്ചാബ് എഫ്‌സിയെ പരാജയപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക