ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമത്; ഫൈനലില്‍ എത്താന്‍ വേണ്ടത് മൂന്ന് ജയം കൂടി

പെര്‍ത്തിലെ തോല്‍വി ഫൈനലില്‍ എത്താനുള്ള ഓസ്‌ട്രേലിയയുടെ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചു.
indian cricket team
ഓസിസിനെതിരെ ഒന്നാം ടെസ്റ്റില്‍ ജയിച്ച ശേഷം ടീം ഗ്രൗണ്ടില്‍ നിന്നും മടങ്ങുന്നു എക്‌സ്‌
Published on
Updated on

ദുബായ്: ഓസ്‌ട്രേലിയയെ 295 റണ്‍സിന് തോല്‍പ്പിച്ചതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഇന്ത്യ. ഇതോടെ ഒന്നാം സ്ഥാനത്തായിരുന്ന ഓസ്‌ട്രേലിയ രണ്ടാമതായി. പട്ടികയില്‍ ബഹുദൂരം മുന്നിലായ ഇന്ത്യ ന്യൂസിലന്‍ഡിനോട് ദയനീയമായി പരാജയപ്പെട്ടതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

പെര്‍ത്തിലെ തോല്‍വി ഫൈനലില്‍ എത്താനുള്ള ഓസ്‌ട്രേലിയയുടെ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചു. മത്സരത്തിലെ വമ്പന്‍ ജയം പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ഇന്ത്യയെ സഹായിച്ചു. നിലവില്‍ 61 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഓസിസിനാകട്ടെ 57 പോയിന്റുമാണ് ഉള്ളത്.

ശ്രീലങ്ക മൂന്നാം സ്ഥാനത്തും ന്യൂസിലന്‍ഡ് പട്ടികയില്‍ നാലാമതും ആണ്. ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ ഇനിയുള്ള ആറ് മത്സരങ്ങൡ നിന്ന് നാലെണ്ണം ജയിക്കണം. ഇന്ത്യക്ക് പിന്നാലെ ടെസ്റ്റില്‍ ശ്രീലങ്കയാണ് ഓസിസിന്റെ എതിരാളി. മത്സരം ശ്രീലങ്കന്‍ മണ്ണിലാണ്. ഇന്ത്യ ഫൈനലില്‍ എത്താന്‍ ഓസിസിനെതിരെയായ നാല് ടെസ്റ്റുകളില്‍ വിജയം അനിവാര്യമാണ്.

രണ്ടാം ടെസ്റ്റ് ഡിസംബര്‍ 6ന് അഡ്ലെയ്ഡില്‍ നടക്കും. ഡിസംബര്‍ 14ന് ബ്രിസ്‌ബെയ്ന്‍, ഡിസംബര്‍ 26ന് മെല്‍ബണ്‍, ജനുവരി 3ന് സിഡ്‌നി എന്നിങ്ങനെയാണ് ബാക്കിയുള്ള മത്സരങ്ങള്‍. ഇതില്‍ അഡ്ലെയ്ഡ് ടെസ്റ്റ് പിങ്ക് ബോള്‍ മത്സരമായിരിക്കും. ഇതാദ്യമായാണ് ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയുടെ ഭാഗമായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ 5 മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com