സിഡ്‌നി: ഒന്നാം ടെസ്റ്റിലെ ജയത്തിനു പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഓസ്‌ട്രേലിയയില്‍ നിന്നു നാട്ടിലേക്ക് മടങ്ങി. കുടുംബപരമായ ആവശ്യത്തെ തുടര്‍ന്നാണ് ഗംഭീറിന്റെ മടക്കം.
രണ്ടാം ടെസ്റ്റിനു മുന്‍പ് ഗംഭീര്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്‌ലെയ്ഡിലാണ് രണ്ടാം ടെസ്റ്റ്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ 5 മത്സരങ്ങളടങ്ങിയ പരമ്പരയാണ്. ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയം നേടി ഇന്ത്യ പരമ്പരയില്‍ 1-0ത്തിനു മുന്നില്‍.
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഉജ്ജ്വലം വിജയം നേടിയത് ഒരര്‍ഥത്തില്‍ ഗംഭീറിനും ആശ്വാസമാണ്. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ മൂന്ന് കളികളും തുടരെ തോറ്റ് ഗംഭീറിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഓസീസ് മണ്ണില്‍ ഇറങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക