ഒരു വര്‍ഷത്തിനിടെ രണ്ടാം തവണ; പാക് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ബാബര്‍ അസം

ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാബര്‍ അസം
Babar Azam resigns as Pakistan's ODI and T20I captain
പാക് ക്യാപ്റ്റന്‍ ബാബര്‍ അസംഫയൽ/എക്സ്
Published on
Updated on

ഇസ്ലാമാബാദ്: ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാബര്‍ അസം. ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം ഈ പദവി ഒഴിയുന്നത്. സോഷ്യല്‍മീഡിയയിലൂടെയാണ് ബാബര്‍ അസം ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറില്‍ തന്റെ തീരുമാനം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ടീം മാനേജ്‌മെന്റിനെയും അറിയിച്ചിട്ടുണ്ടെന്നും ബാബര്‍ അസം കൂട്ടിച്ചേര്‍ത്തു.

നായകസ്ഥാനം കാര്യമായ ജോലിഭാരം കൂട്ടിയെന്നും സ്ഥാനമൊഴിയുന്നതിലൂടെ ടീമിന് ബാറ്റുകൊണ്ട് കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയുമെന്നും ബാബര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിന്റെ ടെസ്റ്റ് റാങ്കിങ്ങിന്റെ ആദ്യ പത്തില്‍ നിന്ന് പുറത്തായതിന് തൊട്ടുപിന്നാലെയാണ് താരത്തിന്റെ തീരുമാനം. 'പ്രിയ ആരാധകരേ, ഞാന്‍ ഇന്ന് നിങ്ങളുമായി ചില വാര്‍ത്തകള്‍ പങ്കിടുകയാണ്. കഴിഞ്ഞ മാസം പിസിബിക്കും ടീം മാനേജ്മെന്റിനും നല്‍കിയ അറിയിപ്പ് പ്രകാരം പാകിസ്ഥാന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു,'- ബാബര്‍ അസം എക്‌സില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നായകസ്ഥാനത്ത് നിന്ന് ബാബര്‍ രാജിവെക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബാബര്‍ മൂന്ന് ഫോര്‍മാറ്റുകളുടെയും ക്യാപ്റ്റന്‍ സ്ഥാനം ആദ്യം ഒഴിഞ്ഞത്. എന്നാല്‍ പിസിബിയുടെ നേതൃമാറ്റത്തെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ബാബറിനെ വീണ്ടും ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയായിരുന്നു.

Babar Azam resigns as Pakistan's ODI and T20I captain
180 ടെസ്റ്റ് വിജയങ്ങള്‍; നേട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഇന്ത്യ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com