ബ്യൂണസ് ഐറിസ്: പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരം ലയണല്‍ മെസി അര്‍ജന്റീനന്‍ ടീമില്‍ തിരിച്ചെത്തി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വെനസ്വല, ബൊളിവിയ ടീമുകള്‍ക്കെതിരെ താരം കളിക്കും.
കോപ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരായ മത്സരത്തിനിടെയാണ് മെസിയുടെ കാലിന് പരിക്കേല്‍ക്കുന്നത്. ലോകകപ്പ് ക്വാളിഫയറിലെ ഒക്ടോബറിലെ മത്സരങ്ങള്‍ക്കുള്ള 27 അംഗ അര്‍ജന്റൈന്‍ ടീമിനെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്. മെസി ടീമിനെ നയിക്കും. പൗലോ ഡിബാലയും സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടീമില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഇല്ല. കളിക്കളത്തിലെ പെരുമാറ്റദൂഷ്യത്തെ തുടര്‍ന്ന് രണ്ട് മത്സരങ്ങളില്‍ ഫിഫ മാര്‍ട്ടിനെസിനെ വിലക്കിയിരുന്നു.
ഒക്ടോബര്‍ 10 ന് വെനസ്വേല, ഒക്ടോബര്‍ 15 നു ബൊളീവിയ എന്നീ ടീമുകള്‍ക്കെതിരെയാണ് അര്‍ജന്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക