ഇങ്ങനെ പോയാല്‍ പോര; കോഹ്‌ലിയെ നോക്കൂ, ഗില്ലിനെ ഉപദേശിച്ച് മുന്‍ താരം 

കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിന് നടക്കാനിരിക്കെയാണ് മുന്‍ താരത്തിന്റെ പ്രതികരണം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ശുഭ്മാന്‍ ഗില്‍ അന്താരാഷ്ട്ര വേദികളില്‍ സ്ഥിരഥയാര്‍ന്ന മികവ് തെളിയിക്കേണ്ടതുണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കൃഷ്ണമാചാരി ശ്രീകാന്ത്. 

കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിന് നടക്കാനിരിക്കെയാണ് മുന്‍ താരത്തിന്റെ പ്രതികരണം. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഗില്ലിന്റെ നേട്ടങ്ങളെ കുറിച്ചുളള് പ്രതീക്ഷകളും ശ്രീകാന്ത് പങ്കിട്ടു.

വിരാട് കോഹ്‌ലിയുമായി താരതമ്യപ്പെടുത്തി വ്യത്യസ്ത ഫോര്‍മാറ്റുകളിലും സാഹചര്യങ്ങളിലും വിജയം കൈവരിക്കേണ്ടതിന്റെ പ്രാധാന്യം ശ്രീകാന്ത് ചൂണ്ടികാണിച്ചു. 

''ലോകത്ത് എവിടെയും നന്നായി കളിക്കാന്‍ ശുഭ്മാന്‍ ഗില്ലിന് സാധിക്കണം. നാട്ടിലും ഏഷ്യയിലും മാത്രം റണ്‍സ് നേടുന്നത് ഗില്ലിനെ സഹായിക്കില്ല. വിദേശത്തും സ്‌കോര്‍ ചെയ്യാന്‍ സാധിക്കണം. എന്തുകൊണ്ടാണ് കോഹ്‌ലിയെ നമ്മള്‍ 'കിങ്' എന്നു വിളിക്കുന്നത്? അദ്ദേഹത്തിന്റെ കണക്കുകള്‍ നോക്കൂ, അവസാന വര്‍ഷം തന്നെ എടുത്താല്‍ മതി. അതിപ്പോള്‍ ടെസ്റ്റില്‍ ആയാലും ഏകദിന, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ ആയാലും. അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ നോക്കൂ..! വേറൊന്നും എനിക്ക് പറയാനില്ല.''

''ഒരു വിരാട് കോഹ്‌ലിയെ നമുക്ക് എക്കാലത്തും ഉണ്ടാക്കിയെടുക്കാന്‍ പറ്റില്ല. അതുപോലെ കോഹ്‌ലിയെ പോലെ റണ്‍സ് അടിച്ചുകൂട്ടാന്‍ എല്ലാവര്‍ക്കും സാധിക്കുകയുമില്ല. എങ്കിലും നിങ്ങള്‍ പരമാവധി പരിശ്രമിക്കണം, അദ്ദേഹത്തിന്റെ കണക്കുകളുടെ തൊട്ടടുത്ത് എത്താനെങ്കിലും,'' ശ്രീകാന്ത് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com