
ഹൈദരാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ്- സണ്‍റൈസേഴ്‌സ് മത്സരത്തില്‍ അംപയറിങ് വിവാദം. ഗുജറാത്ത് ജഴ്‌സിയില്‍ കന്നി അര്‍ധസെഞ്ച്വറിയിലേക്ക് കുതിച്ച വാഷിങ് ടണ്‍ സുന്ദറിന്റെ പുറത്താകലാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.
മത്സരത്തില്‍ മുഹമ്മദ് ഷമി എറിഞ്ഞ 14 ാം ഓവറിലെ ആദ്യ പന്തില്‍ അനികേത് വര്‍മയുടെ ക്യാച്ചില്‍ വാഷിങ്ടണ്‍ സുന്ദര്‍ പുറത്തായി എന്നായിരുന്നു അംപയറിന്റെ വിധി. എന്നാല്‍ അംപയറിന്റെ തീരുമാനം റിവ്യൂവിന് കൊടുത്തെങ്കിലും ഔട്ട് എന്ന വിധി തന്നെയാണ് വന്നത്. എന്നാല്‍, അനികേത് വര്‍മ ക്യാച്ചെടുക്കുന്നതിനിടെ പന്ത് നിലത്ത് സ്പര്‍ശിച്ചിരുന്നുവെന്നാണ് തെളിവുകള്‍ സഹിതം ആരാധകരുടെ വാദം.
തേഡ് അംപയര്‍ വിവിധ ആംഗിളുകള്‍ പരിശോധിച്ച് സുന്ദര്‍ ഔട്ടാണെന്ന് വിധിച്ചതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. റീപ്ലേ പരിശോധിക്കുമ്പോള്‍ തേഡ് അംപയറിന്റെ ശ്രദ്ധ എവിടെയായിരുന്നുവെന്ന് ആരാധകര്‍ വിമര്‍ശനവുമായി എത്തിയത്. മത്സരത്തില്‍ നാലാമനായി ബാറ്റിങ്ങിന് എത്തിയ താരം 29 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്‌സും സഹിതം നേടിയത് 49 റണ്‍സാണ്. മറുപടി ബാറ്റിങ്ങില്‍ 16 റണ്‍സിനിടെ ആദ്യ 2 വിക്കറ്റ് നഷ്ടമായ ഗുജറാത്തിന് വാഷിങ്ടന്‍ സുന്ദറിന്റെ ഇന്നിങ്‌സ് നിര്‍ണായകമായിരുന്നു. മത്സരത്തില്‍ ഹൈദരബാദിനെതിരെ ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സ് വിജയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക