
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയതിനു പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ അക്ഷര്‍ പട്ടേലിനു മറ്റൊരു തിരിച്ചടി കൂടി. സീസണില്‍ നാല് തുടര്‍ തോല്‍വികളുമായി അപരാജിതരായ മുന്നേറിയ ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ മുംബൈ ഇന്ത്യന്‍സ് വീഴ്ത്തുകയായിരുന്നു.
മത്സരത്തിനു പിന്നാലെ അക്ഷറിനു 12 ലക്ഷം പിഴ ശിക്ഷയും. സ്ലോ ഓവര്‍ റേറ്റിനാണ് താരത്തെ ശിക്ഷിച്ചത്.
ത്രില്ലിങ് പോരാട്ടത്തില്‍ ഡല്‍ഹി 12 റണ്‍സ് തോല്‍വിയാണ് വഴങ്ങിയത്. 206 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയുടെ പോരാട്ടം 19 ഓവറില്‍ 193 റണ്‍സില്‍ അവസാനിച്ചു.
സെന്‍സേഷണല്‍ തിരിച്ചു വരവുമായി മലയാളി താരം കരുണ്‍ നായർ ഡല്‍ഹി ജേഴ്‌സിയില്‍ സീസണില്‍ ആദ്യമായി കളിച്ച് മിന്നും ബാറ്റിങ് പുറത്തെടുത്തു. താരം 40 പന്തില്‍ 89 റണ്‍സ് വാരി.
എന്നാല്‍ ടീമിനെ ജയത്തിലെത്തിക്കാന്‍ പിന്നീടെത്തിയവര്‍ക്ക് സാധിച്ചില്ല. അവസാന ഘട്ടത്തില്‍ തുടരെ മൂന്ന് റണ്ണൗട്ടുകള്‍ ഡല്‍ഹിയുടെ തോല്‍വി ഗതി നിര്‍ണയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക