
ലഖ്‌നൗ: കഴിഞ്ഞ ഐപിഎല്ലില്‍ പേസ് ബൗളിങുമായി വിസ്മയിപ്പിച്ച മായങ്ക് യാദവ് മടങ്ങിയെത്തുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമായ മായങ്കിനു പരിക്കേറ്റ് തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമായിരുന്നു. പരിക്കു മാറി താരം ടീമിനൊപ്പം ചേരാനൊരുങ്ങുകയാണ്.
നാളെ ടീമിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ ടീം 11 കോടിയ്ക്ക് താരത്തെ നിലനിര്‍ത്തിയിരുന്നു. നിലവില്‍ ബിസിസിഐയുടെ ബംഗളൂരുവിലെ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു. താരത്തിനു കളിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി.
നടുവിനേറ്റ പരിക്കിനെ തുടര്‍ന്നു താരം ദീര്‍ഘ നാളായി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ സീസണില്‍ താരത്തിനു നാല് മത്സരങ്ങള്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചത്.
താരത്തിന്റെ തിരിച്ചു വരവ് എല്‍എസ്ജിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. നിലവില്‍ അവര്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക