'എന്നെക്കാള്‍ മികച്ച ഒരു ഫുട്‌ബോള്‍ താരത്തെ ഞാന്‍ കണ്ടിട്ടില്ല'- റൊണാള്‍ഡോ

40ാം ജന്മദിനം ആഘോഷിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം
Cristiano Ronaldo on his 40th birthday
ക്രിസ്റ്റ്യാനോ റൊണാൾ‍ഡോഎക്സ്
Updated on

റിയാദ്: പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 40ാം വയസിലേക്ക്. താരത്തിന്റെ ജന്മ ദിനമാണ് ഇന്ന്. 40 വയസായിട്ടും ഇപ്പോഴും കരുത്തോടെ കളത്തില്‍ ഗോളുകള്‍ അടിച്ചുകൂട്ടി അര്‍മാദിക്കുകയാണ് റൊണാള്‍ഡോ. 40 വയസ് പിന്നിട്ട സാഹചര്യത്തില്‍ സ്വയം വിലയിരുത്തി ക്രിസ്റ്റ്യാനോ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ച.

സ്പാനിഷ് ചാനലായ ലാ സെക്സ്റ്റയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം ശ്രദ്ധേയ നിരീക്ഷണങ്ങള്‍ പങ്കിട്ടു. നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ് അല്‍ നസറിന്റെ താരമാണ് റൊണാള്‍ഡോ. ചരിത്രത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന ആത്മവിശ്വാസത്തിനു ഇപ്പോഴും ഒരു കുറവും വന്നിട്ടില്ലെന്നു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകള്‍ വ്യക്തമാക്കുന്നു.

'ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോററാണ് ഞാന്‍. ഇടം കാല്‍ കൊണ്ടല്ല എന്റെ കളി. എന്നാല്‍ ഇടത് കാല്‍ ഉപയോഗിച്ചു ഏറ്റവും കൂടുതല്‍ ഗോളടിച്ച താരങ്ങളുടെ ആദ്യ പത്തില്‍ ഞാനുമുണ്ട്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും സമ്പൂര്‍ണ കളിക്കാരനും ഞാനാണ്.'

'ഞാന്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു. ഫ്രീകിക്കുകള്‍ എടുക്കുന്നു, വേഗത, കരുത്ത് എല്ലാം ശരിയാം വണ്ണം ഒത്തുചേര്‍ന്ന താരമാണ് ഞാന്‍. എന്നെക്കാള്‍ മികച്ച ഒരു ഫുട്‌ബോള്‍ താരത്തെ ഞാന്‍ കണ്ടിട്ടില്ല'- താരം അഭിമുഖത്തില്‍ വ്യക്തമാക്കി.

നേരത്തെയും റൊണാള്‍ഡോ സമാന രീതിയില്‍ പ്രതികരണം നടത്തിയിട്ടുണ്ട്. നിലവില്‍ സൗദി പ്രൊ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ ഈ സീസണില്‍ നേടിയ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. 15 ഗോളുകളുമായി താരം കുതിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com