
ബംഗളൂരു: മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോയിടിച്ചു. ബംഗളൂരു നഗരത്തിൽ വച്ചാണ് സംഭവം. ദ്രാവിഡിന്റെ എസ്‌യുവിയിൽ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. പൊതുവെ വലിയ രീതിയിൽ വികാര പ്രകടനങ്ങൾക്ക് അടിപ്പെടാത്ത ദ്രാവിഡിനു പക്ഷേ ഇത്തവണ പിടിവിട്ടു. അദ്ദേഹം ഓട്ടോക്കാരനുമായി തർക്കിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
റോഡിൽ വച്ച് ദ്രാവിഡും ഓട്ടോ ഡ്രൈവറും തമ്മിൽ തർക്കം നടന്നു. കുറച്ചു നിമിഷങ്ങൾ തർക്കം നീണ്ടു. ബംഗളൂരു നഗരത്തിൽ കുന്നിങ്കഹം റോഡിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായ ദ്രാവിഡിനെ ഓട്ടോ ഡ്രൈവർക്ക് തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. ടി20 ലോകകപ്പ് ജയത്തിനു പിന്നാലെ ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞ ദ്രാവിഡ് നിലവിൽ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക