മാഡ്രിഡ്: അത്‌ലറ്റിക്ക് ബില്‍ബാവോയെ വീഴ്ത്തി ബാഴ്‌സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് (സൂപ്പര്‍കോപ്പ ഡി എസ്പാന) ഫൈനലില്‍. സെമിയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ജയം പിടിച്ചത്. ഗാവി, ലമിന്‍ യമാല്‍ എന്നിവര്‍ ബാഴ്‌സയ്ക്കായി വല ചലിപ്പിച്ചു.
മത്സരത്തില്‍ ഇരു പക്ഷവും ആക്രമിച്ചു കളിച്ചു. ആക്രമണത്തില്‍ പന്തടക്കത്തില്‍ ബാഴ്‌സയ്ക്ക് നേരിയ മുന്‍തൂക്കമുണ്ടായിരുന്നു.
കളിയുടെ 17ാം മിനിറ്റിലാണ് ആദ്യ ഗോള്‍ വന്നത്. ഗാവിയാണ് സ്‌കോറര്‍.
രണ്ടാം പകുതി തുടങ്ങി തുടക്കത്തില്‍ തന്നെ ബാഴ്‌സലോണ രണ്ടാം ഗോളും വലയിലാക്കി. ലമിന്‍ യമാലിന്റെ ഷോട്ടാണ് വലയിലായത്. 52ാം മിനിറ്റിലായിരുന്നു ഗോള്‍.
ഇന്ന് ഇന്ത്യന്‍ സമയം രാത്രി 12.30നു നടക്കുന്ന രണ്ടാം സെമിയില്‍ റയല്‍ മാഡ്രിഡ്- മയ്യോര്‍ക്ക പോരാട്ടം. ഈ മത്സരത്തിലെ വിജയികളായിരിക്കും ബാഴ്‌സലോണയുടെ എതിരളികള്‍. ഈ മാസം 13നാണ് ഫൈനല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക