
മുംബൈ: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള പ്രഥാമിക സംഘത്തെ പ്രഖ്യാപിക്കാനുള്ള ഐസിസി നിശ്ചയിച്ച ദിവസം ഇന്നലെ അവസാനിച്ചിരുന്നു. പക്ഷേ ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമുകള്‍ ഇന്നലെ ടീമിനെ പ്രഖ്യാപിച്ചു. പിന്നാലെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളും പ്രഖ്യാപനം നടത്തി. എന്നാല്‍ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
12നു ടീമിനെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഐസിസിയോടു ബിസിസിഐ ഇളവു ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം 18, 19 തീയതികളില്‍ ഏതെങ്കിലും ഒരു ദിവസം സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്നു ടീമിനെ തിരഞ്ഞെടുക്കുമെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കി.
നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ മാത്രമാണ് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര, ചാംപ്യന്‍സ് ട്രോഫി ടീമുകളെയാണ് ഇനി പ്രഖ്യാപിക്കേണ്ടത്. ഫെബ്രുവരി 19 മുതലാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ബംഗ്ലാദേശാണ് ആദ്യ മത്സരത്തിലെ ഇന്ത്യയുടെ എതിരാളികള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക