ചരിത്ര നേട്ടം! പ്രഥമ ഖൊ ഖൊ ലോകകപ്പ്; പുരുഷ, വനിതാ കിരീടങ്ങള്‍ ഇന്ത്യക്ക്

ഇരു ഫൈനലിലും ഇന്ത്യ നേപ്പാളിനെ വീഴ്ത്തി
Kho Kho World Cup
കിരീടം നേടിയ ഇന്ത്യൻ വനിതാ ടീംഎക്സ്
Updated on

ന്യൂഡല്‍ഹി: പ്രഥമ ഖൊ ഖൊ ലോകകപ്പ് കിരീടം സ്വന്തമാക്കി ചരിത്രമെഴുതി ഇന്ത്യ. പുരുഷ, വനിതാ വിഭാഗങ്ങളിലെ കിരീട നേട്ടം ഇന്ത്യക്ക് ഇരട്ടി മധുരമായി മാറി. വനിതാ, പുരുഷ ഫൈനലുകളില്‍ ഇന്ത്യ നേപ്പാളിനെ വീഴ്ത്തിയാണ് ചരിത്ര നേട്ടം ആഘോഷമാക്കിയത്.

വേഗവും തന്ത്രങ്ങളും കൊണ്ടു വനിതകള്‍ നേപ്പാളിനെ നിഷ്പ്രഭരാക്കി. 78-40 എന്ന മിന്നും സ്‌കോറിലാണ് കന്നി ലോക കിരീട നേട്ടം വനിതകള്‍ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ പ്രിയങ്ക ഇംഗല്‍ മുന്നില്‍ നിന്നു നയിച്ചു. അവര്‍ മാത്രം ആദ്യ പകുതിയില്‍ ടീമിന് 34 പോയിന്റുകള്‍ സമ്മാനിച്ചു.

ദക്ഷിണ കൊറിയ, ഇറാന്‍, മലേഷ്യ ടീമുകളെ ഗ്രൂപ്പ് സ്റ്റേജിലും ബംഗ്ലാദേശിനെ ക്വാര്‍ട്ടറിലും ദക്ഷിണ കൊറിയയെ തന്നെ സെമിയിലും വീഴ്ത്തിയാണ് വനിതകള്‍ ഫൈനലുറപ്പിച്ചത്.

കിരീടം നേടിയ ഇന്ത്യൻ പുരുഷ ടീം
കിരീടം നേടിയ ഇന്ത്യൻ പുരുഷ ടീംഎക്സ്

പുരുഷന്‍മാരുടെ പ്രകടനവും മിന്നുന്നതായിരുന്നു. 54- 36 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയവും കന്നി ലോകകപ്പ് നേട്ടവും.

കളിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ ഇന്ത്യ 26-0 എന്ന മികച്ച ലീഡിലാണ് മുന്നേറിയത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ നേപ്പാള്‍ തിരിച്ചടിച്ചു. ഇന്ത്യ ക്യാപ്റ്റന്‍ പ്രതിക് വായ്കറുടെ മികവില്‍ തിരിച്ചടിച്ചു. രാംജി കശ്യപ്, ആദിത്യ ഗാന്‍പുലെ എന്നിവരുടെ മികവില്‍ മൂന്നാം ഘട്ടത്തില്‍ ഇന്ത്യ ലീഡുയര്‍ത്തി. കളിയുടെ അവസാന ഘട്ടത്തില്‍ മികച്ച പ്രതിരോധം തീര്‍ക്കാനും ഇന്ത്യക്ക് സാധിച്ചതോടെ നേപ്പാളിന്റെ തിരിച്ചുവരവ് മോഹങ്ങള്‍ പൊലിഞ്ഞു. പ്രഥമ ലോകകപ്പ് ഇന്ത്യ ഉയര്‍ത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com