India Outclass Sri Lanka
ഇന്ത്യൻ ടീം എക്സ്

തുടരെ മൂന്നാം ജയം; ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ, അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍

ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇന്ത്യയുടെ മുന്നേറ്റം
Published on

ക്വലാലംപുര്‍: ശ്രീലങ്കന്‍ വനിതകളെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പിന്റെ സൂപ്പര്‍ സിക്‌സില്‍. തുടരെ മൂന്നാം ജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ കുതിപ്പ്. 60 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ സിക്‌സ് ഉറപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. ജയം തേടിയിറങ്ങിയ ലങ്കന്‍ വനിതകളുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സില്‍ അവസാനിച്ചു.

മലയാളി താരം വിജെ ജോഷിത അടക്കമുള്ള ഇന്ത്യന്‍ ബൗളര്‍മാരുടെ മികവാണ് ലങ്കയെ തകര്‍ത്തത്. ശബ്‌നം ഷാകില്‍, ജോഷിത, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ എനനിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ലങ്കന്‍ നിരയില്‍ 15 റണ്‍സെടുത്ത രശ്മിക സെവ്വാന്‍ഡി മാത്രമാണ് തിളങ്ങിയത്. രണ്ടക്കം കടന്ന ഏക താരവും രശ്മിക തന്നെ. 9 റണ്‍സെടുത്ത അസനി തലുഗുണെയാണ് പിടിച്ചു നിന്ന മറ്റൊരു താരം.

നേരത്തെ ആദ്യം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ ഗോന്‍ഗഡി തൃഷയാണ് തിളങ്ങിയത്. 44 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം തൃഷ 49 റണ്‍സെടുത്തു. മിഥില വിനോദ് (16), ജോഷിത (14), ക്യാപ്റ്റന്‍ നികി പ്രസാദ് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.ഹാട്രിക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഒറ്റ ജയം അകലെ! സബലേങ്ക ഫൈനലില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com