National Games: Kerala's Sajan Prakash wins double medal in swimming
സജന്‍ പ്രകാശ്

ദേശീയ ഗെയിംസ്: നീന്തലില്‍ കേരളത്തിന്റെ സജന്‍ പ്രകാശിന് ഇരട്ട മെഡല്‍

200 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ ഒരു മിനിറ്റ് 53.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സജന്‍ വെങ്കലം നേടിയത്
Published on

ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സജന്‍ പ്രകാശിന് രണ്ട് മെഡല്‍. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ എന്നിവയിലാണ് സജന്‍ പ്രകാശ് വെങ്കലം നേടിയത്.

200 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ ഒരു മിനിറ്റ് 53.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സജന്‍ വെങ്കലം നേടിയത്. കര്‍ണാടകയുടെ ശ്രീഹരി നടരാജനാണ് സ്വര്‍ണം നേടിയത്. കര്‍ണാടകയുടെ തന്നെ ഹരീഷിനാണ് വെള്ളി. 100 മീറ്റര്‍ ബട്ടര്‍ഫ്‌ലൈസില്‍ തമിഴ്നാടിന്റെ രോഹിത് ബെനഡിക്ടണിന് സ്വര്‍ണം. മഹാരാഷ്ട്രയുടെ ആംബ്രെ മിഹറിനാണ് വെള്ളി.

ദേശീയ ഗെയിംസ് ചരിത്രത്തില്‍ കേരളത്തിനുവേണ്ടി ഏറ്റവും അധികം മെഡല്‍ നേടിയ താരമാണ് സജന്‍. ദേശീയ ഗെയിംസില്‍ 26 മെഡല്‍ സ്വന്തമായുണ്ട്. കഴിഞ്ഞവര്‍ഷം ലോക പൊലീസ് മീറ്റില്‍ 10 ഇനങ്ങളില്‍ സ്വര്‍ണം നേടി. സജന്‍ കേരള പൊലീസില്‍ അസി. കമാന്‍ഡന്റാണ്. 2016 റിയോ ഒളിമ്പിക്‌സിലും 2020 ടോക്യോ ഒളിംപിക്‌സിലും പങ്കെടുത്തു. തുടര്‍ച്ചയായി രണ്ട് ഒളിംപിക്‌സില്‍ പങ്കെടുത്ത ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com