
ദുബായ്: ഐസിസിയുടെ ടി20 റാങ്കിങ്ങില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും വന്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ ടി20യിലെ തകര്‍പ്പന്‍ പ്രകടനം തിലക് വര്‍മയെ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാമത് എത്തിച്ചു. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ബൗളിങില്‍ അഞ്ചാം സ്ഥാനത്തെത്തി. കരിയറില്‍ ഇരുവരുടെയും ഏറ്റവും മികച്ച റാങ്കിങ്ങാണിത്.
ബാറ്റിങില്‍ തിലക് വര്‍മയ്ക്ക് മുന്നില്‍ ഓസിസ് താരം ട്രാവിസ് ഹെഡ് ആണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടുത്സരങ്ങളില്‍ താരം പുറത്താകാതെ 19, 72 എന്നിങ്ങനെയാണ് റണ്‍സ് നേടിയത്. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ഹെഡിനെ മറികടന്ന് റാങ്കിങില്‍ ഒന്നാമതെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരാനാകാന്‍ വര്‍മയ്ക്ക് അവസരമുണ്ട്. ഹെഡിനേക്കാള്‍ 23 പോയിന്റ് മാത്രം പിന്നിലാണ് താരം. തിലകിന് 832, ഹെഡിന് 855 എന്നിങ്ങിനെയാണ് പോയിന്റ്. നിലവില്‍ ബാബര്‍ അസമിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്.
റാങ്കിങ്ങില്‍ ഇന്ത്യന്‍ ബാറ്റര്‍ അഭിഷേക് ശര്‍മയും മുന്നേറി. 59 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 40ാം സ്ഥാനത്തെത്തി. മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റെങ്കിലും 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് വരുണ്‍ ചക്രബര്‍ത്തിക്ക് തുണയായത്. അക്ഷര്‍ പട്ടേല്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനൊന്നാമത് എത്തി. അതേസമയം, മലയാളി താരം സഞ്ജു സാംസണ്‍ 12 സ്ഥാനങ്ങള്‍ താഴേക്കിറങ്ങി 29ാം സ്ഥാനത്തായി.
മുന്‍പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഏറ്റവും പുതിയ റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ്. പരമ്പരയില്‍ ഇടം ലഭിക്കാതിരുന്ന യുവതാരം യശസ്വി ജയ്‌സ്വാള്‍ ഒരു സ്ഥാനം പിന്നിലേക്കിറങ്ങി ഒന്‍പതാമതായി. പാക്കിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാനാണ് എട്ടാമത്. ഇംഗ്ലണ്ട് താരങ്ങളായ ഫില്‍ സാള്‍ട്ട് മൂന്നാമതും ജോസ് ബട്‌ലര്‍ അഞ്ചാമതുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക