ചരിത്രമെഴുതി ജോര്‍ദാന്‍, ഉസ്‌ബെക്കിസ്ഥാന്‍; ആദ്യമായി ലോകകപ്പ് യോഗ്യത, ചൈന പുറത്ത്

അടുത്ത വര്‍ഷം അരങ്ങേറുന്ന ലോകകപ്പ് ഫുട്‌ബോളില്‍ 48 ടീമുകള്‍
Uzbekistan qualify for World Cup
UzbekistanX
Updated on

താഷ്‌കന്റ്: ചരിത്രത്തിലാദ്യമായി ഉസ്‌ബെക്കിസ്ഥാന്‍ (Uzbekistan), ജോര്‍ദാന്‍ ടീമുകള്‍ക്ക് ഫിഫ ലോകകപ്പ് ഫുട്ബോൾ യോഗ്യത. ഏഷ്യന്‍ യോഗ്യതാ പോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയാണ് ഇരു ടീമുകളും സീറ്റുറപ്പിച്ചത്. അതേസമയം കരുത്തരായ ചൈനയ്ക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറാന്‍ ടീമുകളും ഏഷ്യയില്‍ നിന്നു യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.

അടുത്ത വര്‍ഷം അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് ലോകകപ്പ് പോരാട്ടം അരങ്ങേറാനൊരുങ്ങുന്നത്. 32 ടീമുകള്‍ക്കു പകരം 48 ടീമുകളാണ് ലോക ചാംപ്യന്‍മാരാകാന്‍ മത്സരിക്കുന്നത്.

യുഎഇയുമായി ഗോള്‍രഹിത സമനില പിടിച്ചാണ് ഉസ്‌ബെക്കിസ്ഥാന്‍ സീറ്റുറപ്പിച്ചത്. ഇറാഖിനെ 2-0ത്തിനു വീഴ്ത്തിയാണ് ദക്ഷിണ കൊറിയയുടെ മുന്നേറ്റം. തുടരെ 11ാം ലോകകപ്പിനാണ് അവര്‍ എത്തുന്നത്. ജോര്‍ദാന്‍ ഒമാനെ 3-0ത്തിനു തകര്‍ത്താണ് കന്നി ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. ചൈന ഇന്തോനേഷ്യയോടു 1-0ത്തിനു പരാജയപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com