
ദുബായ്: ഐസിസിയുടെ മെയ് മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം യുഎഇ ക്യാപ്റ്റന്‍ മുഹമ്മദ് വസീമിന് (Muhammad Waseem). സ്‌കോട്‌ലന്‍ഡിന്റെ ബ്രണ്ടന്‍ മക്കെല്ലം, യുഎസ്എയുടെ മിലിന്ദ് കുമാര്‍ എന്നിവരെ പിന്തള്ളിയാണ് താരം പുരസ്‌കാരം സ്വന്തമാക്കിയത്. വനിതാ വിഭാഗത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ കോള്‍ട്ര്യോണാണ് പുരസ്‌കാരം നേടിയത്.
ഇത് രണ്ടാം തവണയാണ് താരം പുരസ്‌കാരം നേടുന്നത്. നേരത്തെ 2024 ഏപ്രില്‍ മാസത്തിലെ താരമായും വസീം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഷാര്‍ജയില്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര നേടി യുഎഇ ചരിത്രമെഴുതിയിരുന്നു. ടെസ്റ്റ് കളിക്കുന്ന രാജ്യത്തിനെതിരെ യുഎഇ നേടുന്ന ആദ്യ പരമ്പര നേട്ടമായിരുന്നു അത്.
പരമ്പരയില്‍ ടീമിനെ താരം മുന്നില്‍ നിന്നു നയിച്ചു. പരമ്പരയില്‍ തുടരെ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടാനും താരത്തിനു സാധിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ