

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ചായി അഡ്രിയാന്‍ ലെ റൗക്‌സിനെ (Adrian le Roux) നിയമിച്ചു. സ്‌പോര്‍ട്‌സ് സയന്‍സില്‍ ലോകത്തെ എണ്ണം പറഞ്ഞ വിദഗ്ധരില്‍ ഒരാളായാണ് റൗക്‌സ് വിലയിരുത്തപ്പെടുന്നത്. സോഹം ദേശായിക്കു പകരമാണ് റൗക്‌സിന്റെ നിയമനം.
ഇത് രണ്ടാം തവണയാണ് റൗക്‌സ് ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്. നേരത്തെ 2002 ജനുവരി മുതല്‍ 2003 മെയ് വരെ അദ്ദേഹത്തിന്റെ സേവനം ഇന്ത്യന്‍ ടീമിനു ലഭിച്ചിരുന്നു.
ആറ് വര്‍ഷമായി ഐപിഎല്‍ ടീം പഞ്ചാബ് കിങ്‌സ് കോച്ചിങ് സംഘത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു റൗക്‌സ്. ഇത്തവണത്തെ ഐപിഎല്ലില്‍ പഞ്ചാബ് ടീം ഫൈനലിലെത്തിയെങ്കിലും ഒരിക്കല്‍ കൂടി കിരീടമില്ലാതെ നിരാശപ്പെടേണ്ടി വന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പഞ്ചാബിനെ വീഴ്ത്തി കന്നി കിരീടം സ്വന്തമാക്കി.
ഇംഗ്ലീഷ് മണ്ണില്‍ പരമ്പര ജയത്തോടെ തലമുറ മാറ്റത്തിന് ഉജ്ജ്വല തുടക്കമിടാനുള്ള ലക്ഷ്യവുമായാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ എത്തിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ സംഘം ആദ്യ പരിശീലനത്തിന് ഇറങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ ബിസിസിഐ പുറത്തുവിട്ടിരുന്നു.
സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെല്ലാം പരിശീലനം നടത്തുന്ന ദൃശ്യങ്ങളില്‍ കാണാം. കോച്ച് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലാണ് ടീമിന്റെ കഠിന പരിശീലനം.
2007നു ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേട്ടമില്ല. പരമ്പര സ്വന്തമാക്കി ചരിത്രമെഴുതാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യന്‍ യുവ നിരയ്ക്ക് മുന്നിലുള്ളത്.
രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവര്‍ വിരമിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണ്. ശുഭ്മാന്‍ ഗില്ലിനെ നായകനാക്കി പുതിയൊരു ടീമിനെ വാര്‍ത്തെടുക്കുകയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ 2025-27 സര്‍ക്കിളിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്കും ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെയാണ് തുടക്കമാകുന്നത്. ഈ മാസം 20 മുതലാണ് ആദ്യ ടെസ്റ്റ് പോരാട്ടം. ഹെഡിങ്ലിയിലാണ് ആദ്യ മത്സരം. അഡ്ജ്ബാസ്റ്റന്‍, ലോര്‍ഡ്, ഓള്‍ഡ് ട്രഫോര്‍ഡ്, ഓവല്‍ എന്നിവിടങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.
ആദ്യ പോരാട്ടം ജൂണ്‍ 20 മുതല്‍ 24 വരെ അരങ്ങേറും. രണ്ടാം ടെസ്റ്റ് ജൂലൈ 2 മുതല്‍ ആറ് വരെ. മൂന്നാം ടെസ്റ്റ് 10 മുതല്‍ 14 വരെ. നാലാം ടെസ്റ്റ് 23 മുതല്‍ 27 വരെ. അഞ്ചാമത്തേയും അവസാനത്തേയും പോരാട്ടം ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 4 വരെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
