'ബൗണ്ടറി കടന്നുള്ള ഡാന്‍സിങ് ക്യാച്ചുകള്‍ വേണ്ട'; ക്രിക്കറ്റിലെ 'ബണ്ണി ഹോപ്പ്' നിയമ വിരുദ്ധമെന്ന് എംസിസി

പുതുക്കിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇത്തരം അസാധാരണമായ ക്യാച്ചുകള്‍ നിയമപരമായി പരിഗണിക്കപ്പെടില്ല
Boundary catches multiple airborne touches outside the rope illegal Marylebone Cricket Club
catchfile
Updated on
1 min read

ലണ്ടന്‍: ബൗണ്ടറിക്ക് പുറത്ത് വായുവില്‍ ഉയര്‍ന്ന് ചാടി കൈയിലൊതുക്കുന്ന സാഹസം നിറഞ്ഞ ക്യാച്ചുകള്‍(catch) ഇനി മുതല്‍ ഔട്ടായി പരിഗണിക്കില്ലെന്ന്, രാജ്യാന്തര ക്രിക്കറ്റ് നിയമങ്ങള്‍ രൂപപ്പെടുത്തുന്ന മേരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്(എംസിസി). ബൗണ്ടറി റോപ്പിന് പുറത്ത് ഒന്നിലധികം തവണ വായുവില്‍ ഉയര്‍ന്ന് പന്ത് തട്ടി കൈക്കലാക്കുന്ന 'ബണ്ണി ഹോപ്പ്' ബൗണ്ടറി ക്യാച്ചുകള്‍ നിയമവിരുദ്ധമായി കണക്കാക്കുമെന്നാണ് എംസിസി അറിയിച്ചിരിക്കുന്നത്.

ഈ മാസത്തോടെ പുതിയ നിയമം ഐസിസിയുടെ വ്യവസ്ഥകളോടു സംയോജിപ്പിക്കും. പുതുക്കിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇത്തരം അസാധാരണമായ ക്യാച്ചുകള്‍ നിയമപരമായി പരിഗണിക്കപ്പെടില്ല. ഐസിസി ബോര്‍ഡ് അംഗങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ എംസിസി വ്യക്തമാക്കി. നിലവിലുള്ള നിയമത്തില്‍ ഇത്തരം ക്യാച്ചുകള്‍ മികച്ച ഫീല്‍ഡിങ്ങായി കണക്കാക്കപ്പെടുമെങ്കിലും ഇത്തരം ക്യാച്ചുകള്‍ ക്രിക്കറ്റ് ആരാധകര്‍ അന്യായമായാണ് കാണുന്നതെന്നും എംസിസി പറഞ്ഞു.

ബൗണ്ടറിക്ക് അപ്പുറത്തുനിന്ന് ചാടിയ ഫീല്‍ഡര്‍ പന്ത് രണ്ടാം തവണ തൊടുമ്പോള്‍ മൈതാനത്തിന് അകത്തായിരിക്കണമെന്നും അല്ലെങ്കില്‍ ബൗണ്ടറിയായി വിധിക്കുമെന്നും എംസിസി വ്യക്തമാക്കി. എന്നാല്‍ ഫീല്‍ഡര്‍ ബൗണ്ടറിക്കുള്ളില്‍ നിന്ന് പന്ത് മുകളിലേക്ക് ഉയര്‍ത്തിയെറിഞ്ഞതിന് ശേഷം പുറത്തേക്ക് കാലെടുത്തുവെച്ചാലും ഗ്രൗണ്ടിന് അകത്തേക്ക് ഡൈവ് ചെയ്യുന്ന ക്യാച്ചുകള്‍ അനുവദനീയമാണ്.

അതേസമയം ബൗണ്ടറിക്ക് പുറത്തുനിന്ന് ചാടിയ ഫീല്‍ഡര്‍ പന്ത് രണ്ടാം തവണ തൊടുമ്പോള്‍ മൈതാനത്തിന് അകത്തായിരിക്കണമെന്നും അല്ലെങ്കില്‍ ബൗണ്ടറിയായി വിധിക്കുമെന്നും എംസിസി വ്യക്തമാക്കി. റിലേ ക്യാച്ചുകള്‍ക്കും ഈ നിയമം ബാധകമാകും. ഫീല്‍ഡര്‍ പന്ത് തട്ടി ബൗണ്ടറിക്ക് അകത്തേക്ക് ഇടുമ്പോള്‍ ഫീല്‍ഡര്‍ ബൗണ്ടറിക്ക് പുറത്തേക്ക് പോയാല്‍ അവ ബൗണ്ടറിയായി കണക്കാക്കും. കൂടാതെ പന്ത് തട്ടി മറ്റൊരു ഫീല്‍ഡര്‍ക്ക് കൊടുക്കുകയും പന്ത് കൈമാറിയ ഫീല്‍ഡര്‍ ബൗണ്ടറിക്ക് പുറത്തേക്ക് പോയാലും അത് ബൗണ്ടറിയായി വിധിക്കും.

കോച്ച് ഗൗതം ഗംഭീര്‍ നാട്ടിലേക്ക് മടങ്ങി; ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com