
ദുബായ്: ന്യൂസിലന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് യാദവ് നിറഞ്ഞപ്പോള്‍ താരത്തെ ട്രോളി സോഷ്യല്‍ മീഡിയ. കുല്‍ദീപിന്റെ ഫുട്‌ബോള്‍ പ്രേമം പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട് ക്ലബാകട്ടെ ലാ ലിഗയിലെ വമ്പന്‍മാരായ ബാഴ്‌സലോണയും.
ഇന്നലെ ബാഴ്‌സലോണയും ഒസാസുനയും തമ്മിലുള്ള പോരാട്ടം നടന്നിരുന്നില്ല. അതിനാല്‍ താരത്തിനു നല്ല ഉറക്കം കിട്ടിയെന്നും അതിനാലാണ് കുല്‍ദീപ് ഇത്രയും ഷാര്‍പ്പായി പന്തെറിയുന്നതെന്നുമായിരുന്നു ആരാധകരുടെ തമാശ നിറഞ്ഞ കമന്റുകള്‍.
മത്സരത്തില്‍ മിന്നും ഫോമില്‍ ബാറ്റ് വീശി തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളിങിനെ വെല്ലുവിളിച്ച ന്യൂസിലന്‍ഡിന്റെ മികച്ച ഫോമിലുള്ള ബാറ്റര്‍ രചിന്‍ രവീന്ദ്രയെ തന്റെ ആദ്യ പന്തില്‍ കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡാക്കി അവരെ ഞെട്ടിച്ചിരുന്നു. പിന്നാലെ മികച്ച ഫോമിലുള്ള കെയ്ന്‍ വില്ല്യംസനെ സ്വന്തം പന്തില്‍ പിടിച്ചു പുറത്താക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക