
ഡെറാഡൂണിലെ മസൂറിയില്‍ നടന്ന ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ എം എസ് ധോനിയും ഗൗതം ഗംഭീറും പങ്കെടുത്തതിന്റെ വിഡിയോയും ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഭാര്യ സാക്ഷിയോടൊപ്പം ബോളിവുഡ് ക്ലാസിക് ഗാനം പാടി ധോനി ചുവടുവയ്ക്കുന്നതുള്‍പ്പെടെയുള്ള വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
വിവാഹ ചടങ്ങില്‍ നിന്ന് ഉള്ള ധോനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അതിനിടെയാണ് ചടങ്ങില്‍ പങ്കെടുത്ത ആരോ ഒരാള്‍ പകര്‍ത്തിയ ധോനിയുടെയും ഭാര്യയുടെയും ഡാന്‍സ് വിഡിയോ പുറത്ത് വന്നത്. 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ദുബായില്‍ നിന്ന് ഋഷഭ് പന്ത് സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുക ആയിരുന്നു. എംഎസ്. ധോനിയും ഗൗതം ഗംഭീറും പന്തിനും സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയുടെ 2011 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളാണ് ധോനിയും ഗംഭീറും. കറുത്ത ടി ഷര്‍ട്ട് ധരിച്ചാണ് ഇരുവരും വിവാഹച്ചടങ്ങിന് എത്തിയത്. ധോനിയും ഗംഭീറും വര്‍ഷങ്ങളായി മൈതാനത്ത് സൗഹൃദമുണ്ടായിരുന്നവരാണ്. ഇരുവരും കളിക്കളത്തില്‍ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും പഴയ സൗഹൃദം നിലനിര്‍ത്തുന്നതില്‍ സന്തോഷമുണ്ടെന്നും ആരാധകര്‍ പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക