വമ്പന്‍ ജയത്തിന് ബോണസ് പോയിന്റ്! ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പരിഷ്‌കരിക്കാന്‍ ഐസിസി

2025-27 സീസണ്‍ മുതല്‍ പുതിയ പോയിന്റ് സിസ്റ്റം നടപ്പിലാക്കാനാണ് ആലോചന
ICC- Bonus point system to be pondered over for WTC
ഇന്ത്യൻ ടീംഎക്സ്
Updated on
1 min read

ദുബായ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടത്തില്‍ അടുത്ത സീസണ്‍ മുതല്‍ പുതിയ പോയിന്റ് സിസ്റ്റം നടപ്പിലാക്കാന്‍ ഐസിസി ആലോചിക്കുന്നതായി സൂചനകള്‍. 2025-27 സീസണിലാണ് പുതിയ ബോണസ് പോയിന്റ് കൊണ്ടുവരാന്‍ ഐസിസി ആലോചിക്കുന്നത്. അടുത്ത മാസം നടക്കുന്ന ബോര്‍ഡ് മീറ്റിങില്‍ വിഷയം ചര്‍ച്ചയ്ക്കു വരും.

നിലവില്‍ വിജയിക്കുന്ന ടീമിന് 12 പോയിന്റും ടൈ ആയാല്‍ 6 പോയിന്റും സമനിലയില്‍ പിരിഞ്ഞാല്‍ 4 പോയിന്റുമാണ് ടീമുകള്‍ക്കു കിട്ടുന്നത്. ചെറിയ മാര്‍ജിനിലുള്ള വിജയത്തിനും ഇന്നിങ്‌സ് വിജയത്തിനും നിലവില്‍ 12 പോയിന്റാണ്.

വിജയികള്‍ക്കു നല്‍കുന്ന പോയിന്റിലായിരിക്കും മാറ്റം വരിക. വലിയ മാര്‍ജിനില്‍ ജയിക്കുന്ന ടീമിന് ബോണസ് പോയിന്റ് നല്‍കാനാണ് നീക്കം. ഇന്നിങ്‌സ് ജയമോ, 100 റണ്‍സിനു മുകളിലുള്ള ജയത്തിനോ ഇത്തരത്തില്‍ പോയിന്റുകള്‍ കിട്ടും.

ക്രിക്കറ്റിലെ വന്‍ ശക്തികളായ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ റാങ്കിങില്‍ താഴെയുള്ള ടീമുകള്‍ വിജയം സ്വന്തമാക്കിയാല്‍ റാങ്കിങ് അനുസരിച്ചും ബോണസ് പോയിന്റുകള്‍ നല്‍കാന്‍ ആലോചിക്കുന്നുണ്ട്.

ജൂണില്‍ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയോടെയാണ് 2025-27 സീസണിലെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. നടപ്പ് സീസണില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഫൈനല്‍ പോരാട്ടം. ജൂണ്‍ 7 മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് കലാശപ്പോരാട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com