
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലുമായുള്ള വിവാഹമോചനത്തില്‍ പ്രതികരിക്കാതെ നൃത്തസംവിധായകയും നടിയുമായ ധനശ്രീ വര്‍മ. ഇരുവര്‍ക്കും മുംബൈ കോടതി കഴിഞ്ഞ ദിവസമാണ് വിവാഹമോചനം അനുവദിച്ചത്. 'ദേഖ ജി ദേഖ മെയ്ന്‍' എന്ന ഗാനത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനെത്തിയതായിരുന്ന ധനശ്രീ. ടി-സീരീസ് ഓഫീസില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയായിരുന്നു ചഹലുമായുള്ള വിവാഹ മോചന വാര്‍ത്തയെ കുറിച്ച് ചോദ്യങ്ങളുണ്ടായത്.
എന്തുകൊണ്ടാണ് ആരും ഗാനം കേള്‍ക്കാത്തതെന്ന് ചോദിച്ചപ്പോഴാണ് വിവാഹമോചനത്തെക്കുറിച്ച് എന്തെങ്കിലും പറയാമോ എന്ന ചോദ്യം എത്തിയത്. എന്നാല്‍ 'ആദ്യം പാട്ട് കേള്‍ക്കൂ' എന്നാണ് ആംഗ്യ ഭാഷയില്‍ ധനശ്രീയുടെ പ്രതികരണം. ഗാനം നല്ലതെന്ന അഭിപ്രായത്തിന് കൈകള്‍ കൊണ്ട് തംബ്‌സ് കാണിച്ച് ഓകെ പറഞ്ഞ് മടങ്ങുകയായിരുന്നു.
'ദേഖ ജി ദേഖ മെയ്ന്‍' എന്ന ഗാനം വൈകാരിക പോരാട്ടങ്ങളെയും പ്രണയത്തിന്റെ സങ്കീര്‍ണ്ണതകളെയും കുറിച്ചാണ് പറയുന്നത്. ധനശ്രീയും ഇഷ്വാക് സിങ്ങുമാണ് മ്യൂസിക് വിഡിയോയില്‍ അഭിനയിക്കുന്നത്. ജയ്പുരിന്റെ പ്രാന്തപ്രദേശങ്ങളുടെ പശ്ചാത്തലത്തില്‍ ജാനി രചിച്ച ഈ ഗാനം, ധ്രുവാല്‍ പട്ടേലും ജിഗര്‍ മുലാനിയുമാണ് സംവിധാനം ചെയ്തത്.. ടി-സീരീസ് യൂട്യൂബ് ചാനലില്‍ മ്യൂസിക് വിഡിയോ പുറത്തിറങ്ങി.
2020ലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. 2022 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഈവര്‍ഷം ഫെബ്രുവരി അഞ്ചിനാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. ഇരുവരും പരസ്പര സമ്മതത്തോടെ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ മുംബൈയിലെ ബാന്ദ്രയിലെ കുടുംബ കോടതിയാണ് വിവാഹ മോചനം നല്‍കിയത്.പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന നടപടികളില്‍ കൂളിങ്-ഓഫ് ടൈം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഐപിഎല്ലിന്റെ പുതിയ സീസണ്‍ ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് വിവാഹമോചനം. ഈ സീസണില്‍ ചഹല്‍ പഞ്ചാബ് കിങ്സിന്റെ താരമാണ്. ഐപിഎല്‍ കൂടി കണക്കിലെടുത്തു നടപടികള്‍ വേഗത്തിലാക്കാന്‍ ബോംബെ ഹൈക്കോടതി ഇന്നലെ കുടുംബ കോടതിയോടു നിര്‍ദ്ദേശിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക