
ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ ചുമതലകളിലേക്ക് തിരിച്ചെത്തുന്നതിനുള്ള അനുമതി തേടി ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിനെ സമീപിച്ചു. ഐപിഎല്‍ തുടങ്ങിയ ശേഷം രാജസ്ഥാന്‍ മൂന്ന് മത്സരങ്ങള്‍ ഇതുവരെ കളിച്ചു. മൂന്ന് മത്സരങ്ങളിലും സഞ്ജു ഇംപാക്ട് പ്ലെയറായി ബാറ്റിങിനു മാത്രമാണ് കളത്തിലിറങ്ങിയത്.
കൈവിരലിനു പരിക്കേറ്റ് സഞ്ജു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വിശ്രമത്തിലായിരുന്നു. ഐപിഎല്‍ തുടങ്ങിയ ശേഷവും താരത്തിന്റെ പരിക്ക് പൂര്‍ണമായി ഭേദമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് താരത്തെ വിക്കറ്റ് കീപ്പര്‍ ചുമതലയില്‍ നിന്നു താത്കാലികമായി മാറ്റി നിര്‍ത്തിയത്. സഞ്ജു ബാറ്ററായി മാത്രം കളത്തിലെത്തി.
സഞ്ജുവിനു പകരം റിയാന്‍ പരാഗാണ് ടീമിന്റെ താത്കാലിക ക്യാപ്റ്റന്‍. വിക്കറ്റിനു പിന്നില്‍ സഞ്ജുവിനു പകരം ധ്രുവ് ജുറേലാണ് രാജസ്ഥാനായി കളിച്ചത്.
ബിസിസിഐ അനുമതി ലഭിച്ചാല്‍ പൂര്‍ണ വിക്കറ്റ് കീപ്പര്‍ ചുമതലയിലേക്ക് മടങ്ങി വരും. നായക സ്ഥാനവും ഏറ്റെടുക്കും. ഏപ്രില്‍ അഞ്ചിനാണ് രാജസ്ഥാന്റെ അടുത്ത മത്സരം. പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍ ഈ പോരാട്ടത്തില്‍ സഞ്ജു തിരിച്ചെത്തിയേക്കും.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ പോരാട്ടത്തില്‍ സഞ്ജു (66) അര്‍ധ സെഞ്ച്വറി നേടിയാണ് സീസണിനു തുടക്കമിട്ടത്. പിന്നാലെ കൊല്‍ക്കത്തക്കെതിരെ 13 റണ്‍സും ചെന്നൈക്കെതിരെ 20 റണ്‍സും നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക