അവ്നീത് കൗറിന്റെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്ത് കോഹ്‍ലി; പിന്നാലെ അൺ ലൈക്ക്, വിശദീകരണം

വിരാട് കോഹ്‍ലി ലൈക്ക് ചെയ്തതോടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടു
liking Avneet Kaur’s photo on instagram- Virat Kohli shares official statement
അവ്നീത് കൗർ, വിരാട് കോഹ്‍ലി, അനുഷ്ക ശർമഎക്സ്
Updated on

ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ സിനിമ- സീരിയൽ നടി അവ്നീത് കൗറിന്റെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്തതിൽ വിശദീകരണവുമായി ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലി. ഇൻസ്റ്റ​ഗ്രാം ഫീഡിൽ നിന്നു ഒഴിവാക്കലുകൾ നടത്തുമ്പോൾ അൽ​ഗോരിതം തെറ്റായ ഇടപെടൽ നടത്തിയെന്നാണ് കോഹ്‍ലിയുടെ വിശദീകരണം.

ഏപ്രിൽ 30നാണ് അവ്നീത് കൗർ ഇൻസ്റ്റയിൽ ഏതാനും ചിത്രങ്ങൾ പങ്കിട്ടത്. പ്രിന്റഡ് റാപ്പ് സ്കർട്ടും പച്ച ക്രോപ്പ് ടോപ്പും ധരിച്ച ചിത്രങ്ങളാണ് താരം പങ്കിട്ടത്. വിരാട് കോഹ്‍ലി ചിത്രങ്ങൾ ലൈക്ക് ചെയ്തതോടെ സോഷ്യൽ മീഡയയിൽ കൂടുതൽ ആളുകളുടെ ശ്രദ്ധയിലേക്ക് ഇവ എത്താൻ ഇടയാക്കി.

ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ പെട്ടെന്നു തന്നെ വൈറലായി. പിന്നാലെ ചിത്രങ്ങൾ അൺ ലൈക്കും ചെയ്യപ്പെട്ടു. അൺ ലൈക്കും വലിയ ചർച്ചയായതോടെയാണ് കോഹ്‍ലി വിശ​ദീകരണവുമായി രം​ഗത്തെത്തിയത്.

'എന്റെ ഫീഡ് ക്ലിയർ ചെയ്യുമ്പോൾ അൽ​ഗോരിതം തെറ്റായി ഇടപെടൽ രജിസ്റ്റർ ചെയ്തിരിക്കാമെന്നു ഞാൻ വ്യക്തമാക്കാൻ ആ​ഗ്രഹിക്കുന്നു. പിന്നിൽ ഒരു ഉദ്ദേശ്യവും ഇല്ല. അനാവശ്യമായ അനുമാനങ്ങൾ ഞാൻ പ്രചരിപ്പിക്കരുതെന്നു അഭ്യർഥിക്കുന്നു'- കോഹ്‍ലി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com