
കൊൽക്കത്ത: ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ പരിധിവിട്ട് വിക്കറ്റ് നേട്ടം ആഘോഷിച്ച കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സ്പിന്നർ വരുൺ ചക്രവർത്തിക്കു വൻ തുക പിഴ ചുമത്തി. അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണ് നടപടി. അർധ സെഞ്ച്വറി നേടിയ ഡെവാൾഡ് ബ്രെവിസിനെ പുറത്താക്കിയപ്പോൾ കയറിപ്പോകാനായി കൈ കൊണ്ടു ആംഗ്യം കാണിച്ചതാണു നടപടിക്കു കാരണം. മാച്ച് ഫീയുടെ 25ശതമാനം താരം പിഴയടയ്ക്കണം.
മാച്ച് റഫറിയുടെ ശിക്ഷാ നടപടി താരം അംഗീകരിച്ചു. താരത്തിനെതിരെ ഒരു ഡിമെറിറ്റ് പോയിന്റ് ചുമത്തുമെന്നു സംഘാടകർ അറിയിച്ചു.
മത്സരത്തിൽ അതിവേഗ അർധ സെഞ്ച്വറിയുമായി ബ്രെവിസ് തിളങ്ങിയിരുന്നു. താരം 25 പന്തിൽ 52 റൺസെടുത്തു നിൽക്കെ ചക്രവർത്തിയുടെ പന്തിൽ റിങ്കു സിങ് ക്യാച്ചെടുത്താണു പുറത്താക്കിയത്. വിക്കറ്റ് ലഭിച്ചതോടെ ചക്രവർത്തിയുടെ ആഘോഷം അതിരുവിട്ടു. മത്സരത്തിൽ കൊൽക്കത്ത തോൽവിയറിഞ്ഞു. അവരുടെ പ്ലേ ഓഫും തുലാസിലായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ