
ബംഗളൂരു: ഇന്നലെ മഴയെ തുടര്‍ന്നു ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പോരാട്ടം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. മത്സരം നടക്കാത്ത സാഹചര്യത്തില്‍ ആരാധകര്‍ക്ക് ടിക്കറ്റിന്റെ പണം തിരികെ നല്‍കുമെന്നു ആര്‍സിബി ടീം വ്യക്തമാക്കി.
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിനു പിന്നാലെ നിര്‍ത്തിവച്ച ഐപിഎല്‍ പോരാട്ടങ്ങളാണ് ഇന്നലെ പുനരാരംഭിച്ചത്. എന്നാല്‍ തിരിച്ചു വരവിലെ ആദ്യ പോരാട്ടത്തില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. ഇതോടെയാണ് ആരാധകര്‍ നിരാശയിലായത്.
മത്സരം നടക്കാത്ത സാഹചര്യത്തില്‍ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നു ആര്‍സിബി മാനേജ്‌മെന്റ് വ്യക്തമാക്കി. ഓണ്‍ലൈനായി ടിക്കറ്റെടുത്തവര്‍ക്ക് അടുത്ത 10 ദിവസത്തിനുള്ളില്‍ പണം തിരികെ വാങ്ങാം. ഈ മാസം 31നുള്ളില്‍ പണം കിട്ടാത്തവരുണ്ടെങ്കില്‍ ഇ മെയില്‍ ചെയ്യണമെന്നും ടീം അറിയിച്ചു.
നേരിട്ട് ടിക്കറ്റെടുത്തവര്‍ ടിക്കറ്റിന്റെ ഒറിജിനല്‍ എടുത്ത സ്ഥലത്തു കാണിച്ചാല്‍ പണം തിരികെ കിട്ടും. കോംപ്ലിമെന്ററി ടിക്കറ്റുകള്‍ക്ക് പണം തിരികെ കിട്ടില്ലെന്നും ആര്‍സിബി വ്യക്തമാക്കി.
മത്സരം ഉപേക്ഷിച്ചതോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. ആര്‍സിബിക്ക് ഇനിയും അവസരമുണ്ട്. അവര്‍ക്ക് നിലവില്‍ 17 പോയിന്റുകളുണ്ട്. കണക്കില്‍ ടീം പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ചു നില്‍ക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ