'തീപ്പൊരി ബാറ്റിങിന്റെ ഇന്നലെകള്‍!'; ക്രിസ് ഗെയ്ല്‍ വീണ്ടും ആര്‍സിബിയിൽ (വിഡിയോ)

അപ്രതീക്ഷിത സന്ദര്‍ശനവുമായി യൂണിവേഴ്‌സ് ബോസ്
Universe Boss Chris Gayle reunites with RCB
ക്രിസ് ഗെയ്ല്‍
Updated on

ബംഗളൂരു: 7 സീസണുകളിലായി പരന്നു കിടക്കുന്നു യുണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായുള്ള ബന്ധം. ഒരിക്കല്‍ കൂടി താന്‍ മുന്‍പ് കളിച്ച ടീമിലേക്ക് ക്രിസ് ഗെയ്ല്‍ വന്നു.

ആര്‍സിബിയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള പോരാട്ടം മഴയെ തുടര്‍ന്നു നിര്‍ത്തിയതിനു പിന്നാലെയാണ് ഇതിഹാസ താരം വീണ്ടും ആര്‍സിബി ക്യാംപിലെത്തിയത്. ക്യാപ്റ്റന്‍ രജത് പടിദാറടക്കമുള്ള താരങ്ങളുമായി ഗെയ്ല്‍ സൗഹൃദം പങ്കിട്ടു. സപ്പോര്‍ട്ടിങ് സ്റ്റാഫുകളും കോച്ച് ആന്‍ഡി ഫഌവര്‍ അടക്കമുള്ളവരുമായും താരം കുറച്ചു നിമിഷങ്ങള്‍ ചിലവഴിച്ചു. ഇതിന്റെ വിഡിയോ ബംഗളൂരു പങ്കിട്ടു.

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ മൂന്ന് സീസണുകള്‍ ഗെയ്ല്‍ കൊല്‍ക്കത്ത താരമായിരുന്നു. 2011ലാണ് ഗെയ്ല്‍ ആര്‍സിബിയിലെത്തുന്നത്. പിന്നീട് ഏഴ് സീസണുകളില്‍ താരം ആര്‍സിബിക്കൊപ്പം കളിച്ചു. 2018 മുതല്‍ 2021 വരെ താരം പഞ്ചാബിനൊപ്പം കളിച്ചു. പിന്നീട് ഒരു ടീമിന്റേയും ഭാഗമായില്ല.

142 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു 4965 റണ്‍സാണ് സമ്പാദ്യം. ഐപിഎല്‍ സംഭാവന ചെയ്ത ഇതിഹാസ ബാറ്ററാണ് ഗെയ്ല്‍. ആവറേജ് 39.72, സ്‌ട്രൈക്ക്‌റേറ്റ് 148.96. ആറ് സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളും. 2022ല്‍ ആര്‍സിബിയുടെ ഹാള്‍ ഓഫ് ഫെയ്മിലെത്തി.

നിലവില്‍ കൊല്‍ക്കത്തെക്കെതിരായ മത്സരം ഉപേക്ഷിച്ചതോടെ ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനം നീണ്ടു. അടുത്ത മത്സരം ജയിച്ചാല്‍ അവര്‍ക്ക് പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com