
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് (French Open 2025) കിരീടം നിലനിര്‍ത്താനുള്ള നിലവിലെ ചാംപ്യന്‍ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസിന്റെ യാത്രക്ക് സ്‌റ്റൈലന്‍ വിജയത്തോടെ തുടക്കം. ആദ്യ റൗണ്ടില്‍ താരം ഇറ്റലിയുടെ ഗ്യുലിയോ സെപ്പിയേരിയെ വീഴ്ത്തി. മൂന്ന് സെറ്റ് പോരാട്ടത്തില്‍ അനായാസ വിജയമാണ് ലോക രണ്ടാം നമ്പര്‍ താരം സ്വന്തമാക്കിയത്. സ്‌കോര്‍: 6-3, 6-4, 6-2.
രണ്ട് മണിക്കൂറില്‍ താഴെ മാത്രമാണ് മത്സരം നീണ്ടത്. കഴിഞ്ഞ വര്‍ഷമാണ് അല്‍ക്കരാസ് കന്നി ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്. കഴിഞ്ഞ വര്‍ഷം അലക്‌സാണ്ടര്‍ സ്വരേവിനെ വീഴ്ത്തിയാണ് അല്‍ക്കരാസ് കന്നി ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയത്. കരിയറില്‍ താരത്തിനു നാല് ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളുണ്ട്.
വനിതാ സിംഗിള്‍സിലും നിലവിലെ കിരീട ജേത്രി ഒന്നാം റൗണ്ട് അനായാസം കടന്നു. നിലവിലെ ചാംപ്യന്‍ പോളണ്ടിന്റെ ഇഗ സ്യെംതക് സ്ലോവാക്യയുടെ റെബേക്ക സ്രംകോവയെയാണ് വീഴ്ത്തിയത്. സ്‌കോര്‍: 6-3, 6-3.
അതിനിടെ ഇതിഹാസ താരവും റെക്കോര്‍ഡ് ചാംപ്യനുമായ റാഫേല്‍ നദാലിനെ ഫ്രഞ്ച് ഓപ്പണില്‍ ആദരിച്ചിരുന്നു. 14 വട്ടം ഇവിടെ കിരീടം നേടി ടെന്നീസ് ലോകത്തെ വിസ്മയിപ്പിച്ച താരമാണ് നദാല്‍. താരത്തെ ആദരിക്കുന്ന ചടങ്ങിനു സാക്ഷിയാകാന്‍ ടെന്നീസ് അതികായരും നദാലിന്റെ മുഖ്യ എതിരാളികളുമായിരുന്ന റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്, ആന്‍ഡി മുറെ എന്നിവരും സന്നിഹിതരായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ