Virat Kohli Loses Cool on Digvesh Rathi For Trying to Mankad Jitesh Sharma
Digvesh Rathi x

ഐപിഎല്ലില്‍ ദിഗ്‌വേഷിന്‍റെ 'മങ്കാദിങ്'; ഡ്രസ്സിങ് റൂമില്‍ കലിപ്പായി കോഹ്‌ലി, വിഡിയോ

ദിഗ്‌വേഷ് റാഠിയുടെ 17ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം
Published on

ലഖ്‌നൗ: ഐപിഎല്ലില്‍ ആര്‍സിബി-ലഖ്‌നൗ മത്സരത്തില്‍ 'മങ്കാദിങ്ങി'നെ ചൊല്ലി വിവാദം. പന്തെറിയും മുന്‍പേ ക്രീസ് വിട്ട് പുറത്തിറങ്ങിയ ആര്‍സിബി നോണ്‍ സ്‌ട്രൈക്കര്‍ ജിതേഷ് ശര്‍മയെ ലക്‌നൗ സ്പിന്നര്‍ ദിഗ്‌വേഷ് റാഠി (Digvesh Rathi) റണ്‍ഔട്ടാക്കാന്‍ ശ്രമിച്ചതാണു വിവാദത്തിലായത്. ദിഗ്‌വേഷ് റാഠിയുടെ 17ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം.

അപ്പീലില്‍ ഉറച്ചുനില്‍ക്കുന്നോയെന്ന് അംപയര്‍ ചോദിച്ചപ്പോഴും ദിഗ്‌വേഷ് വിക്കറ്റു വേണമെന്ന നിലപാട് ആവര്‍ത്തിച്ചു. റീപ്ലേകളില്‍ ജിതേഷ് ശര്‍മ ഔട്ടെന്നു വ്യക്തമായിരുന്നു. എന്നാല്‍ ലഖ്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്ത് വിഷയത്തില്‍ ഇടപെട്ട് അപ്പീല്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദിഗ്‌വേഷ് റാഠിയുടെ റണ്‍ഔട്ട് നീക്കം കണ്ട് ഡ്രസ്സിങ് റൂമില്‍ വിരാട് കോഹ് ലി രോഷം പ്രകടിപ്പിക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്.

ജിതേഷ് ശര്‍മ പുറത്തായെന്നു കരുതി കോഹ് ലി കയ്യിലുണ്ടായിരുന്ന കുപ്പി എറിയാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. നോട്ട് ബുക്ക് ആഘോഷ പ്രകടനങ്ങളുടെ പേരില്‍ ഐപിഎലില്‍ പല തവണ ശിക്ഷ നേരിട്ട താരമാണ് ദിഗ്വേഷ് റാഠി. ലക്ഷങ്ങള്‍ പിഴ അടച്ചിട്ടും വിവാദ ആഘോഷം തുടര്‍ന്നതോടെ താരത്തെ ഒരു മത്സരത്തില്‍നിന്നു വിലക്കിയിരുന്നു. ലക്‌നൗവിനെതിരെ പ്ലേയിങ് ഇലവനില്‍ മടങ്ങിയെത്തിയ താരം നോട്ട് ബുക്ക് ആഘോഷം ആവര്‍ത്തിച്ചിരുന്നു.

അംപയറുടെ തീരുമാനം അന്തിമം; ചെലവ് ചുരുക്കാന്‍ ടി20യില്‍ ഡിആര്‍എസ് ഒഴിവാക്കി പിസിബി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com