
മുംബൈ: ബിസിസിഐ പുറത്താക്കിയ ഫീല്‍ഡിങ് കോച്ച് ടി ദിലീപിനെ ടീം ഇന്ത്യ തിരികെ നിയമിച്ചു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം മുനിര്‍ത്തിയാണ് ദിലീപിനെ തിരിച്ചെത്തിച്ചത്. ടെസ്റ്റില്‍ നിന്നു വിരമിച്ച രോഹിത് ശര്‍മ (Rohit Sharma) യുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് ദിലീപിന്റെ പുനര്‍ നിയമനം എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ദിലീപിനു പകരം വിദേശ പരിശീലകനെയാണ് ബിസിസിഐ ഈ സ്ഥാനത്തേക്ക് ലക്ഷ്യമിട്ടത്. എന്നാല്‍ ഗവേണിങ് ബോഡിക്കു പകരമൊരാളെ എത്തിക്കാനായില്ല.
പിന്നാലെയാണ് രോഹിത് ശര്‍മ ഗംഭീറിനോടു പ്രത്യേക അഭ്യര്‍ഥന നടത്തി ദിലീപിനെ തിരിച്ചെത്തിച്ചത് എന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വര്‍ഷത്തേക്കെങ്കിലും ദിലീപിനെ നിലനിര്‍ത്തണമെന്ന ആവശ്യവും രോഹിത് മുന്നോട്ടു വച്ചു എന്നാണ് വിവരം.
ദിലീപിനു പകരക്കാരനെ എത്തിക്കാന്‍ സാധിക്കാതെ വന്നതോടെ റയാന്‍ ടെന്‍ഡോഷെയെ ഫീല്‍ഡിങ് കോച്ചായി അധിക ചുമതല നല്‍കി ഇംഗ്ലണ്ടിലേക്ക് പറക്കാനായിരുന്നു ബിസിസിഐ നീക്കം. നിലവില്‍ ദിലീപ് തിരിച്ചെത്തുന്നതിനാല്‍ മുന്‍ ഹോളണ്ട് ക്യാപ്റ്റന്‍ ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ചായി തുടരും.
ഇന്ത്യയുടെ കോച്ചായി ഗൗതം ഗംഭീറിനെ നിയമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം അഭിഷേക് നായരെയാണ് ബാറ്റിങ് കോച്ചായി നിയമിച്ചത്. വിക്രം റാത്തോഡിനു പകരമാണ് അഭിഷേക് വന്നത്. എന്നാല്‍ അദ്ദേഹത്തെ ഈയടുത്ത് ബിസിസിഐ പുറത്താക്കിയിരുന്നു. അഭിഷേകിനൊപ്പം ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപിനേയും ബിസിസിഐ ഒഴിവാക്കിയിരുന്നു.
രാഹുല്‍ ദ്രാവിഡ് പരിശീലകനായിരുന്നപ്പോഴും ദിലീപ് തന്നെയായിരുന്നു ടീമിന്റെ ഫീല്‍ഡിങ് കോച്ച്. ഗംഭീര്‍ വന്നപ്പോഴും മാറ്റിയിരുന്നില്ല. അതിനിടെയാണ് അദ്ദേഹത്തെ പുറത്താക്കിയത്. പിന്നാലെയാണ് ഇംഗ്ലണ്ട് പര്യടനം മുന്‍നിര്‍ത്തി ദിലീപിനെ തിരിച്ചെടുത്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ