നന്തന്‍കോട് കൂട്ടക്കൊല  സാത്താന്‍ സേവയുടെ ഭാഗമെന്ന് പ്രതി കേദല്‍

ചെകുത്താന്‍ സേവയുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലിസിനോട് പറഞ്ഞത് -  ശരീരത്ത കുരുതി നല്‍കി ആത്മാവിനെ മോചിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊലനടത്തിയത്
നന്തന്‍കോട് കൂട്ടക്കൊല  സാത്താന്‍ സേവയുടെ ഭാഗമെന്ന് പ്രതി കേദല്‍

തിരുവനന്തപുരം: നന്തന്‍കോട് അച്ചനും അമ്മയുമടക്കം നാലുപേരെ കൂട്ടക്കൊല ചെയത് സംഭവത്തില്‍ പിടിയിലായ മകന്‍ കേദല്‍ കുറ്റം സമ്മതിച്ചു. ചെകുത്താന്‍ സേവയുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലിസിനോട് പറഞ്ഞത്. ശരീരത്ത കുരുതി നല്‍കി ആത്മാവിനെ മോചിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊലനടത്തിയത്. ഒരേദിവസം തന്നെയാണ് നാല്  കൊലപാതകങ്ങളും നടത്തിയതെന്നാണ് കേദല്‍ പറയുന്നത്. എന്നാല്‍ പ്രതിയുടെ ഈ വാദം പൂര്‍ണമായും പൊലീസ് അംഗീകിരച്ചിട്ടില്ല. മാനസിക വിഭ്രാന്തിയാണ് കൊലപാതകത്തിന് ഇരയാക്കിയതെന്നും പൊലീസ് സംശയിക്കുന്നു.

താന്‍ ഒറ്റയ്ക്കാണ് നാല് പേരെയും കൊലപ്പെടുത്തിയതെന്നും കൊലയ്ക്ക് ആവശ്യമായ മഴു ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയതെന്നും കേദല്‍ പൊലീസിനോട് പറഞ്ഞു. മുകളിലത്തെ മുറിയില്‍ എല്ലാവരെയും എത്തിച്ചശേഷമാണ് കൊലനടത്തിയത്. കംപ്യൂട്ടറില്‍ പുതിയ ഗെയിമുകള്‍ കണ്ടെത്തിയെന്നും ഇത് കാണിക്കാനെന്ന രൂപത്തില്‍ എല്ലാവരെയും മുകളില്‍ എത്തിക്കുകയയായിരുന്നെന്നും കേദല്‍ വ്യക്തമാക്കി. 

തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് പ്രതി പിടിയിലാവുന്നത്. കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തിച്ച ഇയാളെ ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍, കന്റോണ്‍മെന്റ് അസിസ്റ്റന്റ്  കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഞായറാഴ്ചയോട തന്നെ പ്രതിക്കുവേണ്ടി തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു. ഇയാള്‍ പിടിയിലായതിനെ കുറിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് അന്വേഷണസംഘവും റെയില്‍വെ പൊലീസും നല്‍കുന്നത്. ഇയാള്‍ ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്ത് വന്നിറങ്ങിയപ്പോള്‍ പിടികൂടിയതാണെന്ന് പൊലീസ് പറയുമ്പോള്‍ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ അലഞ്ഞു നടക്കുമ്പോള്‍ പിടിയിലായതെന്നാണ് റെയില്‍വെ പൊലീസ് പറയുന്നത്. 

ഞായറാഴചയാണ് ഡോ. ജീന്‍ പദ്മ, ഭര്‍ത്താവ് രാജ തങ്കം, മകള്‍ കരോലിന്‍, ഡോ. ജിന്റെ ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടെത് കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com