മൂന്നാറില്‍ കുരിശ് സ്ഥാപിച്ച് കയ്യേറിയ സ്ഥലം ഒഴിപ്പിക്കല്‍ നടപടി തുടങ്ങി; കുരിശ് പൊളിച്ചുമാറ്റി

ഉദ്യോഗസ്ഥരെ തടയാന്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കി കയ്യേറ്റക്കാര്‍ ഒഴിപ്പിക്കലിനെ പ്രതിരോധിക്കാന്‍ ശ്രസമിച്ചിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു 
മൂന്നാറില്‍ കുരിശ് സ്ഥാപിച്ച് കയ്യേറിയ സ്ഥലം ഒഴിപ്പിക്കല്‍ നടപടി തുടങ്ങി; കുരിശ് പൊളിച്ചുമാറ്റി

ദേവികുളം:മൂന്നാറില്‍ കയ്യേറ്റമൊഴുപ്പിക്കല്‍ റവന്യു സംഘം നടപടി തുടങ്ങി. പാപ്പാത്തിച്ചോലയിലെ കുരിശ് സ്ഥാപിച്ച് കയ്യേറിയ ഭൂമിയാണ് ഒഴിപ്പിക്കുന്നത്.അനധികൃതമായി സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കി. കുരിശിനടുത്ത് കെട്ടിയിരുന്ന ഷെഡ് പൊളിച്ചു കത്തിച്ചു. രാവിലെ ഏഴ്‌
മണിയോടാണ് സംഘം കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. തൃശ്ശൂര്‍ ആസ്ഥനായ സ്പിരിറ്റ്വല്‍ ജീസസ് എന്ന സംഘടനയാണ് ഇവിടെ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചിരുന്നത്‌. രണ്ടായിരത്തോളം ഏക്കര്‍ ഭൂമിയാണ് കയ്യേറിയിരിക്കുന്നത്

കയ്യേറ്റമൊഴിപ്പിക്കാന്‍ ജെസിബി ഉപയോഗിച്ച് വഴിവെട്ടിയായിരുന്നു സംഘത്തിന്റെ യാത്ര. ഉദ്യോഗസ്ഥരെ തടയാന്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കി കയ്യേറ്റക്കാര്‍ ഒഴിപ്പിക്കലിനെ പ്രതിരോധിക്കാന്‍ ശ്രസമിച്ചിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഭൂമി ഴിപ്പിക്കാന്‍ എത്തിയിരിക്കുന്നത്.

രണ്ടു സ്ഥലങ്ങളില്‍വെച്ച് സംഘത്തെ തടയാനുള്ള ശ്രമമുണ്ടായി. കുരിശ് സ്ഥാപിച്ചതിന് നാല് കിലോമീറ്റര്‍ താഴെയായി നാലംഗ സംഘം ഉദ്യോഗസ്ഥരെ തടയാന്‍ സ്രമിച്ചു. കുരിശ് വര്‍ഷങ്ങളായി ഇവിടെയുള്ളതാണ് എന്നായിരുന്നു ഇവരുടെ വാദം. ആത്മഹത്യാഭീഷണി വരെ മുഴക്കിയ ഇവരെ പൊലീസ് സ്ഥലത്ത് നിന്നും നീക്കി. 

കുരിശിന് ഒരു കിലോമീറ്റര്‍ താഴെ ഒരു കാറ് റോഡിന് കുറുകേയിട്ട് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കാനും ശ്രമം നടന്നു.എന്നാല്‍ ഉദ്യോഗസ്ഥ സംഘം ജെസിബി ഉപയോഗിച്ച് വാഹനം മാറ്റി നടപടികള്‍ ആരംഭിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com