മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി; മന്ത്രിയുടെ സംസാരം നാട്ടുശൈലിയിലെന്ന് പിണറായി

മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി; മന്ത്രിയുടെ സംസാരം നാട്ടുശൈലിയിലെന്ന് പിണറായി

തിരുവനന്തപുരം:  പെമ്പിളൈ ഒരുമൈ സമരത്തെ അപമാനിച്ച് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എംഎം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടന്‍ ശൈലിയിലാണ് എംഎം മണി സംസാരം. അതിനെ ചിലര്‍ പര്‍വതീകരിച്ച് കാണിച്ച് രാഷ്ട്രീയ ആയുധമാക്കുന്നു. മുഖ്യമന്ത്രി വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം നീതി അയോഗുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം കേരളത്തിലേക്ക് പുറപ്പെടാനൊരുങ്ങുവെ സ്ത്രീകളുടെ മുന്നേറ്റത്തിനെ അധിക്ഷേപിക്കുന്നതരത്തിലുള്ള പ്രസ്താവനകള്‍ ശരിയല്ലെന്നായിരുന്നു ആദ്യം ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട്.

പെമ്പിളൈ ഒരുമൈ സ്ത്രീകളുടെ കൂട്ടായ്മയുടെ ഇടപെടലായിരുന്നു. അത്തരമൊരു ഇടപെടലിനെ അധിക്ഷേപമായി ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. ഇങ്ങനെ പറഞ്ഞു എന്നു പറയപ്പെടുന്ന ആളുമായി സംസാരിക്കട്ടെ. എന്നിട്ട് അക്കാര്യത്തെക്കുറിച്ച് വിശദമായി പറയാം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്.

ഈ വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ എംഎം മണിക്ക് നിയമസഭയില്‍ അനുമതി നല്‍കിയതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com