

കോഴിക്കോട്: മാവൂരിലെ കുടിവെള്ളത്തില്‍ കോളറയ്ക്ക് കാരണമായ ബാക്ടീരിയയുണ്ടെന്ന് സ്ഥിരീകരിച്ചു. മാവൂരില്‍ കോളറ ബാധിച്ചതിനെത്തുടര്‍ന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചിരുന്നു. അഞ്ചോളം പേരില്‍ രോഗലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ വെള്ളത്തിന്റെ സാമ്പിള്‍ വീണ്ടും പരിശോധിക്കുകയായിരുന്നു. കോഴിക്കോട് സിഡബ്ല്യൂആര്‍ഡിഎം നിന്നാണ് വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചത്.
പരിശോധന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മാവൂരില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ സംഘം നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും കുടിവെള്ള സ്രോതസ്സുകളില്‍ ക്ലോറിന്‍ ഉപയോഗിച്ച് ശുദ്ധമാക്കുന്ന പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും അധികൃതര്‍ നടപടി ആരംഭിച്ചു.
2012 ഏപ്രിലില്‍ മാവൂരിലെ വിവിധ ഇടങ്ങളില്‍ ജലവിഭവ വകുപ്പിന്റെ മൊബൈല്‍ യൂണിറ്റ് നടത്തിയ പരിശോധനയില്‍ ഈ പ്രദേശത്തെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ടായിരുന്നു. വെള്ളത്തില്‍ വിബ്രിയോ ബാക്ടീരിയുടെ സാന്നിധ്യമുണ്ടെന്നും ഇ കോളി ബാക്ടീരിയ അനുവദനീയമായതില്‍ നിന്നും ഏറെ കൂടുതലാണെന്നും കണ്ടെത്തി. എന്നാല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് അധികൃതരും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും അവഗണിച്ചതായുള്ള ആരോപണവും ഉയരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates